Deshabhimani

കോൺഗ്രസ്‌ നേതാവ്‌ സുഹൈൽ ഷാജഹാൻ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

Suhail Shajahan.jpg
വെബ് ഡെസ്ക്

Published on Nov 17, 2026, 11:08 PM | 1 min read

തിരുവനന്തപുരം: ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി കോൺഗ്രസ്‌ നേതാവ്‌ സുഹൈൽ ഷാജഹാൻ പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്. ആനയറയിലെ സബൈൻ ആശുപത്രി ഉടമയിൽ നിന്നും സുഹൈൽ പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തായത്. സംഭവത്തിൽ സുഹൈലിനെയും അഞ്ചു പേരെയും പേട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ഓൺലൈനിൽ വ്യാജ വാർത്ത നൽകി നിരന്തരം ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ട സുഹൈലിനെ പണം നൽകാനായി വിളിച്ച് വരുത്തിയാണ് ഡോക്ടർ പൊലീസിന് കൈമാറിയത്. പണം നൽകുന്നത് വീഡിയോ ചിത്രീകരിച്ച ശേഷം റൂമിൽ പൂട്ടിയിട്ട്‌ ആശുപത്രി ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു.


തട്ടിപ്പിൽ പങ്കാളികളായ നിഷ, ബിനീഷ്‌‍, ക്രിസ്‌റ്റഫർ റോബിൻസ്‌‍, ഷാനു എന്നിവരാണ്‌ അറസ്‌റ്റിലായ മറ്റു പ്രതികൾ. മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്‌തു. യുത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറിയും ഡിസിസി അംഗവുമായിരുന്ന സുഹൈൽ എകെജി സെന്ററിന്‌ ബോംബെറിഞ്ഞ കേസിലടക്കം പ്രതിയാണ്‌.


ആശുപത്രിയിൽനിന്ന്‌ ജോലി രാജിവച്ച നഴ്‌സ്‌ നിഷയുടെ നിർദേശ പ്രകാരം ആശുപത്രിക്കെതിരെ വീഡിയോ ചെയ്‌ത്‌ ചങ്ങാതിക്കൂട്ടം ഓൺലൈൻ ചാനലിൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന്‌ സുഹൈലും മറ്റൊരാളും പണം ആവശ്യപ്പെടുകയായിരുന്നു. വഴങ്ങിയില്ലെങ്കിൽ കൂടുതൽ ഓൺലൈനുകളിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന്‌ ആശുപത്രി ഉടമ സബൈനെ ഭീഷണിപ്പെടുത്തി. തുടർന്ന്‌ പണം നൽകാമെന്ന്‌ അറിയിച്ചു. പണം വാങ്ങാനായി ചൊവ്വാഴ്‌ച രാവിലെ സുഹൈൽ ആനറയിലെ ആശുപത്രിയിൽ എത്തുകയായിരുന്നു. കെ സുധാകരൻ ‍ഉൾപ്പെടെ പ്രമുഖ കോൺഗ്രസ്‌ നേതാക്കളുടെ അടുപ്പക്കാരനാണ്‌ സുഹൈൽ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home