Deshabhimani

ചക്കക്കൊമ്പനെ നിരീക്ഷിക്കാൻ കുങ്കിയാനകളെത്തും; പിടികൂടിയാൽ വനമേഖലയിലേക്ക് മാറ്റില്ല

Chakkakomban

ചക്കക്കൊമ്പൻ | മൂന്നാർ ആർആർടി ഡെപ്യൂട്ടി റേഞ്ചർ ജയൻ ജലധരൻ പകർത്തിയ ചിത്രം

avatar
സ്വന്തം ലേഖകൻ

Published on Nov 22, 2026, 08:11 PM | 1 min read

രാജാക്കാട്‌: അരിക്കൊമ്പനെ പിടികൂടി കാടുമാറ്റിയതിന്‌ പിന്നാലെ ഇടുക്കി വീണ്ടും ആനദൗത്യത്തിന് ഒരുങ്ങുന്നു. അപകടകരകാരികളും ജനവാസമേഖലയിൽ സ്ഥിരം സാന്നിധ്യവുമായ ആനകളെ പിടികൂടിയാണ്‌ റേഡിയോ കോളർ ഘടിപ്പിക്കുന്നത്‌. ചിന്നക്കനാൽ മേഖലയിലെ കാട്ടാന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യത്തിന് വനംവകുപ്പിന്റെ അനുമതിയായി.


ദൗത്യത്തിന്റെ ഭാഗമായി രണ്ട് കുങ്കിയാനകൾ തിങ്കളാഴ്ച ജില്ലയിലെത്തും. ചക്കക്കൊമ്പന്റെ സഞ്ചാരവും സ്വഭാവവും കൃത്യമായി നിരീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ.


ചക്കക്കൊമ്പനെ പിടികൂടി മറ്റൊരു വനമേഖലയിലേക്ക് മാറ്റുകയല്ല ലക്ഷ്യം. റേഡിയോ കോളർ ഘടിപ്പിച്ചശേഷം ചിന്നക്കനാലിൽ തന്നെ തുടരാൻ അനുവദിക്കാനാണ് തീരുമാനം. ഇതിനെതിരെ കോൺഗ്രസിൽ തന്നെ ഭിന്നതയുണ്ട്‌. അപകടകാരിയായ ആനയെ മയക്കുവെടിവച്ച്‌ പിടികൂടണമെന്ന ജനവാസമേഖലയിൽ സ്‌പർശിക്കാത്ത വനമേഖലയിൽ വിടണമെന്നും ആവശ്യം ശക്തമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home