ad
Deshabhimani

ബം​ഗളൂരുവിൽ കെഎസ്ആർടിസി ബസിൽ തീപിടിത്തം

ksrtc bus caught fire bangalore
വെബ് ഡെസ്ക്

Published on Jul 03, 2026, 10:44 PM | 1 min read

ബം​ഗളൂരു: ബം​ഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. പയ്യന്നൂരിൽ നിന്ന് ബം​ഗളൂരുവിന് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ബസിന് കേടുപാടുകൾ സംഭവിച്ചു.


കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്തുവച്ചാണ് അപകടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നി​ഗമനം. ബസിൽ രണ്ട് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home