ജമ്മു കശ്മീർ മേഘവിസ്ഫോടനം; മരണസംഖ്യ ഉയരുന്നു

ശ്രീനഗർ : ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 50 കടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറെ പേരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് കരുതുന്നത്. സംഭവസമയത്ത് 1200ഓളം പേർ പ്രദേശത്തുണ്ടായിരുന്നതായി പറയപ്പെടുന്നു.
ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചോസതിയിൽ പകൽ 12നും ഒന്നിനിടയിലുമാണ് മിന്നൽപ്രളയമുണ്ടായത്. നിരവധി സൈനികരും അപകടത്തില്‍പ്പെട്ടു. രണ്ടു സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടേത് അടക്കം 46 മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തിരുന്നു. ജൂലൈ 25 ആരംഭിച്ച മച്ചൈൽ മാതാ തീര്‍ഥാടന യാത്ര തുടരുന്നതിനാൽ സംഭവ സമയം നിരവധി തീർഥാടകർ സ്ഥലത്തുണ്ടായിരുന്നു.
മേഥവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയമുണ്ടായതോടെ നിരവധി കെട്ടിടങ്ങളും റോഡുകളും ഒലിച്ചുപോയി. ഗതാഗതം പൂർണമായി തടസപ്പെട്ടു.









0 comments