ad
Deshabhimani

തട്ടിക്കൊണ്ടുപോകല്‍, പിന്നാലെ കുടുംബത്തിനോട് 50 ലക്ഷം ആവശ്യപ്പെട്ടു; ഒടുവില്‍ എല്ലാം ചെയ്തത് താനെന്ന് സമ്മതിച്ച് യുവാവ്

surat

image: ndtv

വെബ് ഡെസ്ക്

Published on Jun 21, 2026, 06:10 PM | 1 min read

ഗാന്ധിന​ഗർ : തട്ടിക്കൊണ്ടു പോയെന്ന് വരുത്തി തീർത്ത് കുടുംബത്തിൽ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ​ഗുജറാത്തിലെ സൂറത്തിലാണ് 36 കാരനായ യുവാവിന്റെ അതിബുദ്ധി അറസ്റ്റിലേക്ക് നയിച്ചത്.


അക്കൗണ്ടന്റായ ജി​ഗ്നേഷ് തലവിയ എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്. ഓഹരി വിപണിയിലെ ഓപ്ഷൻ ട്രേഡിങ്ങിലൂടെ വലിയൊരു തുക ജി​ഗ്നേഷിന് നഷ്ടമായിരുന്നു. അത് നികത്തുന്നതിനായാണ് തന്നെ തട്ടിക്കൊണ്ടുപോയെന്ന നാടകം നടത്തി വീട്ടുകാരിൽനിന്നു തന്നെ പണം കൈക്കലാക്കാൻ ശ്രമിച്ചത്. ജൂൺ 12നാണ് ജി​ഗ്നേഷിനെ കാണാതാകുന്നത്. തുടർന്ന് ജി​ഗ്നേഷിന്റെ ഭാര്യ ഉത്രാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ജി​ഗ്നേഷിനെ വിട്ടുതരണമെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്നും പൊലീസിനെ അറിയിക്കാനോ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനോ ശ്രമിച്ചാൽ ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് സന്ദേശമയക്കുകയും ചെയ്തു. ജി​ഗ്നേഷിനെ കെട്ടിയിട്ടിരിക്കുന്ന ഒരു വീഡിയോയും കുടുംബത്തിന് ലഭിച്ചിരുന്നു. ഇതോടെ വീട്ടുകാർ പരിഭ്രാന്തരായി.


സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുമെല്ലാം വെച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജൂൺ 15ന് മധ്യപ്രദേശിലെ ഒരു ഹോട്ടലിൽ നിന്ന് ജി​ഗ്നേഷിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തട്ടിക്കൊണ്ടുപോകൽ താൻ കെട്ടിച്ചമച്ചതാണെന്നും കുടുംബത്തിൽ നിന്ന് പണം കൈക്കലാക്കാനുള്ള ശ്രമമായിരുന്നുവെന്നും യുവാവ് പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home