പാലക്കാട് പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

പാലക്കാട്: ചിറ്റൂരിൽ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂർ വണ്ണാമട എൻ ജി കോളനിയിൽ ഉണ്ണികൃഷ്ണൻ-ചിത്ര ദമ്പതികളുടെ മകൾ അശ്വിനി ആണ് മരിച്ചത്. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി തുടങ്ങിയത്. പനി കുറയാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മൂന്ന് മണിയോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. സഹോദരി: സിന്ധു









0 comments