ad
Deshabhimani

ബ്രെഡ്ഡിനുള്ളിൽ ചത്ത പല്ലി; ഇടക്കൊച്ചിയിലെ ബേക്കറിക്ക്‌ പിഴയിട്ടു

dead lizard found inside bread in Edakochi bakery

ബ്രെഡ്ഡിനുള്ളിൽ പല്ലി നിലയിൽ

വെബ് ഡെസ്ക്

Published on Aug 12, 2026, 09:19 AM | 1 min read

പള്ളുരുത്തി: ഇടക്കൊച്ചിയിലെ ബേക്കറിയിൽനിന്ന് വാങ്ങിയ ബ്രെഡ്ഡിനുള്ളിൽ ചത്ത പല്ലികളെ കണ്ടെത്തി. തിങ്കളാഴ്ച ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷ്‌ വാങ്ങിയ ബ്രെഡ്ഡിനുള്ളിൽനിന്നാണ്‌ രണ്ട് ചത്ത പല്ലികളെ കിട്ടിയത്. പാമ്പായ്‌മൂലയിൽ പ്രവർത്തിക്കുന്ന ന്യൂക്വാളിറ്റി ബേക്കറിയിൽനിന്നാണ്‌ ബ്രെഡ്‌ വാങ്ങിയത്‌. ഇവിടെത്തന്നെ തയ്യാറാക്കുന്ന ബ്രെഡാണിത്. കടയുടമയെ അറിയിച്ചെങ്കിലും വിഷയം ഗൗരവത്തിലെടുക്കാതെ ഇവരെ പറഞ്ഞയക്കുകയായിരുന്നു.


ബ്രെഡ്‌ കഴിച്ച്‌ ഛർദിയും അവശതയുംതോന്നിയ ദിവ്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.പരാതിയെത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തിയെങ്കിലും ബേക്കറി അടച്ചിട്ടനിലയിലായിരുന്നു. പിന്നീട് ഉടമയെ വിളിച്ചുവരുത്തി പരിശോധന നടത്തി 25,000 രൂപ പിഴയിട്ടു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ബേക്കറിയുടെ പാചകപ്പുര പ്രവർത്തിച്ചിരുന്നത്‌. കൂടുതൽ പരിശോധന നടത്തിയശേഷമേ ബേക്കറി തുറക്കാൻ അനുവാദം നൽകുകയുള്ളൂവെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എം ലത പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home