കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാൽ സഹായം നൽകും കേന്ദ്രമന്ത്രി

photo credit: X
ന്യൂഡൽഹി: കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ നൽകാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
കേരളം പിന്നോക്ക സംസ്ഥാനം അല്ലാത്തത് കൊണ്ടാണ് ബജറ്റിൽ കാര്യമായി ഒന്നും പ്രഖ്യാപിക്കാതിരുന്നതെന്നും കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് സമ്മതിച്ചാൽ കൂടുതൽ സഹായങ്ങൾ കിട്ടുമെന്നും മന്ത്രി പറഞ്ഞു.
മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിലും സാമൂഹ്യ, അടിസ്ഥാന കാര്യങ്ങളിലും കേരളം പിന്നിലാണെന്ന് സമ്മതിക്കണം. അപ്പോൾ കമീഷൻ അത് പരിശോധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാടിനുള്ള സഹായം പോലുള്ളവ ബജറ്റിൽ ഉൾപ്പെടുത്താറില്ല. എയിംസ് സംബന്ധിച്ച പ്രഖ്യാപനങ്ങളും ബജറ്റിൽ നടത്താറില്ല എന്നും ബിഹാർ പതിറ്റാണ്ടുകളായി ആവശ്യപ്പെട്ട കാര്യങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.









0 comments