ad
Deshabhimani

ഇനി 'കേരള' അല്ല, ഔദ്യോ​ഗിക പേര് 'കേരളം'; സംസ്ഥാനത്തിന്റെ ആവശ്യം അം​ഗീകരിച്ചു

Keralam Board
വെബ് ഡെസ്ക്

Published on Feb 24, 2026, 04:39 PM | 1 min read

ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’എന്നതുമാറ്റി ‘കേരളം’ എന്നാക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽ‌കി. ബില്ല് രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും. പാർലമെന്റും ബിൽ പാസാക്കേണ്ടതുണ്ട്.


സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്നാക്കി മാറ്റാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 2024 ജൂൺ 24ന് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പുനർനാമകരണം ചെയ്യുന്നതിനായി ആർട്ടിക്കിൾ 3 പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചത്.


ഇതേ വിഷയത്തിൽ 2023ലും നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ആ പ്രമേയത്തിൽ ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാംപട്ടികയിലും സംസ്ഥാനത്തിന്റെ പേര് കേരള എന്നത് മാറ്റി കേരളം ആക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒന്നാംപട്ടികയിൽ മാത്രം ഭേദ​ഗതി വരുത്തിയാൽ മതിയാകുമെന്നും എട്ടാം പട്ടികയിൽ പേര് മാറ്റം വരുത്തേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തിലാണ് പിന്നീട് പുതുക്കിയ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home