കേരളത്തിന്റെ കടബാധ്യത കുറയുന്നെന്ന് കേന്ദ്രം

ന്യൂഡൽഹി
കേരളത്തിന്റെ പൊതുകടം കുറയുന്നതായി സമ്മതിച്ച് കേന്ദ്രസർക്കാർ. സംസ്ഥാന ആഭ്യന്തര ഉത്‌പാദന വളർച്ചാ നിരക്കിന് ആനുപാതികമായി കേരളത്തിന്റെ കടം ഗണ്യമായി കുറഞ്ഞതായി വി ശിവദാസൻ എംപിയ്ക്ക് ധനകാര്യ മന്ത്രാലയം നൽകിയ മറുപടിയിൽ പറയുന്നു. 2020 –21ൽ ആഭ്യന്തര ഉത്പാദനത്തിന്റെ 40.3 ശതമാനം ആയിരുന്ന കടം തനത് സാമ്പത്തിക വർഷം 36.8 ശതമാനമായി കുറഞ്ഞു.
കടബാധ്യത കുറയ്ക്കുന്നതിൽ തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥനങ്ങളേക്കാൾ കേരളം മെച്ചപ്പെട്ട പ്രകടനം നടത്തി. നിലവിൽ 4.7 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ കടബാധ്യത. തമിഴ്നാട് (9.6 ലക്ഷം കേടി), ഉത്തരപ്രദേശ് (8.6 ലക്ഷം കോടി), മഹാരാഷ്ട്ര (8.1 ലക്ഷം), കർണാടക(7.3 ലക്ഷം കോടി), പശ്ചിമബംഗാൾ (7.1 കോടി) കടബാധ്യതയുണ്ട്. പട്ടികയിൽ പത്താംസ്ഥാനത്താണ് സംസ്ഥാനം. കേരളം കടക്കെണിയിൽ എന്ന വ്യാജപ്രചരണം പൊളിച്ചടുക്കുന്ന കണക്കുകളാണ് കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയതെന്ന് വി ശിവദാസൻ പറഞ്ഞു. കേന്ദ്രസർക്കാറിന്റെ കടത്തിന്റെ കണക്കും മറുപടിയിലുണ്ട്. 2020–21ൽ 121.9 ലക്ഷം കോടിയായിരുന്ന കടം 2024–25ൽ 85.9 ലക്ഷം കോടിയായി.








0 comments