ad
Deshabhimani

യേശുവിന് നന്ദി പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ജമീമ റോഡ്രിഗസിനെതിരെ ബിജെപിനേതാവ് കസ്തൂരി

KASTHURI
വെബ് ഡെസ്ക്

Published on Nov 01, 2025, 10:02 AM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ താരം ജമീമ റോഡ്രിഗസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപിനേതാവും നടിയുമായ കസ്തൂരി.വനിതാ ഏകദിന ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലെത്തിച്ചശേഷം സമ്മാനദാനച്ചടങ്ങിൽ വിജയത്തിൽ യേശുവിന് നന്ദി പറഞ്ഞതിനാണ് ജമീമ റോഡ്രിഗസിനെതിരെ കസ്തൂരി വിമർശനമുയർത്തിയത്.


യേശുവിന് പകരം ജയ് ശ്രീരാം എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിൽ എന്താകുമായിരുന്നു. ഹിന്ദുക്കളുടെ വികാരപ്രകടനം ആണെങ്കിൽ പ്രതികരണങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും താൻ കപട മതേതര വാദിയല്ലെന്നും കസ്തൂരി എക്സ് പോസ്റ്റിൽ പറഞ്ഞു. വിജയത്തിനുശേഷം ശിവനോ ഹനുമാനോ ആണ് തൻറെ ജയത്തിന് പിന്നിൽ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ എന്ന് കസ്തൂരി ചോദിച്ചു. ദൈവം ജമീമയെ അനുഗ്രഹിക്കട്ടെ എന്നും കസ്തൂരി പറഞ്ഞു.


മത്സരശേഷം കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജമീമയോട് സെഞ്ച്വറിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മത്സരത്തിനൊടുവിൽ ശാരീരികമായി തളർന്നപ്പോൾ യേശു ഒപ്പം ഉണ്ടായിരുന്നെന്നും അങ്ങനെ ആണ് ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞതെന്നും ജമീമ പറഞ്ഞത്. 134 പന്തിൽ 127 റൺസെടുത്ത ജമീമയുടെ ഇന്നിംഗ്സാണ് ഓസീസ് ഉയർത്തിയ 339 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് തുണയായത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home