ad
Deshabhimani

സ്ത്രീധന പീഡനം; കർണാടകയിൽ യുവതി ജീവനൊടുക്കി

Dowry Death

മരിച്ച ഐശ്വര്യയും ഭർത്താവ് പ്രദീപ് കുമാറും (Photo: NDTV)

വെബ് ഡെസ്ക്

Published on May 19, 2026, 07:08 PM | 1 min read

ബം​ഗളൂരു: സ്ത്രീധന പീഡനത്തെ തുടർന്ന് കർണാടകയിൽ യുവതി ജീവനൊടുക്കി. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും നിരന്തരമായ മാനസിക പീഡനത്തെ തുടർന്ന് 24 കാരിയായ ഐശ്വര്യയാണ് ആത്മഹത്യ ചെയ്തത്. ഉത്തർപ്രദേശിലെ ബല്ലാരി ജില്ലയിലെ കാംപ്ലി പട്ടണത്തിലാണ് സംഭവം. രാജ്യത്തെ ഒന്നടങ്കം നടുക്കിയ നവവധു ത്വിഷ ശർമയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് സമാനമായ മറ്റൊരു കേസ് കൂടി റിപ്പോർട് ചെയ്തിരിക്കുന്നത്. ഐശ്വര്യയുടെ ഭർത്താവ് പ്രദീപ് കുമാർ മൃ​ഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടറാണ്.


ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. സ്വന്തം വീട്ടിലെത്തിയായിരുന്നു ഐശ്വര്യ ജീവനൊടുക്കിയത്. വിവാഹശേഷം ഐശ്വര്യയ്ക്ക് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും ഭർതൃമാതാവിൽ നിന്നും കടുത്ത മാനസിക സമർദം നേരിടേണ്ടി വന്നിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു. ഭർതൃമാതാവിന്റെ പീഡനത്തിനെതിരെ ശബ്ദിക്കാൻ പ്രദീപ് കുമാറും തയ്യാറായിരുന്നില്ലെന്നും ഐശ്വര്യയുടെ മാതാപിതാക്കൾ കൂട്ടിച്ചേർത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഭർത്താവിനെയും ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home