ad
Deshabhimani

ഇടുക്കി ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​നു നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം

wild elephant
വെബ് ഡെസ്ക്

Published on Jul 06, 2026, 07:47 PM | 1 min read

ഇടുക്കി: ചി​ന്ന​ക്ക​നാ​ലി​ൽ വീ​ടി​നു നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. സി​ങ്കു​ക​ണ്ടം സ്വ​ദേ​ശി മു​രു​ക​ൻറെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ത്ത​ത്.വീ​ടി​ൻറെ മു​ൻ​ഭാ​ഗ​വും ക​ത​കു​ക​ളും ആ​ന ത​ക​ർ​ത്തു. നി​ല​വി​ൽ വീ​ടി​ൻറെ ഉ​ട​മ​യാ​യ മു​രു​ക​ൻ താ​മ​സി​ക്കു​ന്ന​ത് സൂ​ര്യ​നെ​ല്ലി​യി​ലാ​ണ്. സി​ങ്കു​ക​ണ്ട​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​യാ​ൾ സൂ​ര്യ​നെ​ല്ലി​യി​ലേ​ക്കു താ​മ​സം മാ​റു​ക​യാ​യി​രു​ന്നു.


കാ​ട്ടാ​ന ത​ക​ർ​ത്ത വീ​ട്ടി​ൽ കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് നി​ല​വി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​തിനു സ​മീ​പ​ത്തു ത​ന്നെ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ടാ​ഴ്ച മു​മ്പ് മാ​രി എ​ന്ന സ്ത്രീ​യെ ച​വി​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്.ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ച​ക്ക​ക്കൊ​മ്പ​ൻ ആ​ണെ​ന്ന് നാ​ട്ടു​കാ​ർ പറയു​ന്നു. സം​ഭ​വ സ​മ​യ​ത്തു വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്നതിനാൽ ആളുകൾക്ക് അപകടമുണ്ടായില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home