സിംബാബ്‌വെ പര്യടനം: സഞ്ജു പുറത്ത്; വൈഭവും പ്രഭ്‌സിമ്രാൻ സിങും ഇന്ത്യൻ ടീമിൽ

പരിശീലനത്തിനിടെ സഞ്ജു സാംസൺ. PHOTO: Facebook
ഹരാരെ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ ക്യാപ്റ്റനായ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇടംപിടിച്ചില്ല. അയര്‍ലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം പ്രകടനമാണ് സഞ്ജുവിന് തിരിച്ചടിയായത്. പതിനഞ്ചു വയസ്സുകാരൻ വൈഭവ് സൂര്യവംശിയാണ് ഓപ്പണർ. പഞ്ചാബ് കിങ്സ് താരം പ്രഭ്‌സിമ്രാൻ സിങ് ആദ്യമായി സീനിയർ ടീമിൽ ഉൾപ്പെട്ടു.
ജൂലൈ 23 മുതലാണ് മൂന്ന് ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പര ക്രമീകരിച്ചിരിക്കുന്നത്. സിംബാബ്‌വെയിലെ ഹരാരെ സ്പോർട്സ് ക്ലബ്ബിലാണ് എല്ലാ മത്സരങ്ങളും നടക്കുക.
ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, സൂര്യാൻഷ് ഷെഡ്‌ജെ, റിങ്കു സിങ്, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ).











0 comments