ad
Deshabhimani

കര്‍ണാടക ലെജിസ്ളേറ്റീവ് കൗൺസിൽ ചെയര്‍മാൻ രാജിവെച്ചു

krntk
വെബ് ഡെസ്ക്

Published on Aug 07, 2026, 03:52 PM | 1 min read

ബംഗളൂരു: കര്‍ണാടക ലെജിസ്ളേറ്റീവ് കൗൺസിൽ ചെയര്‍മാൻ ബസവരാജ് ഹൊറട്ടി രാജിവെച്ചു. രാജി കൗൺസിൽ സ്വീകരിച്ചതായും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. രാജി സമര്‍പ്പിച്ചില്ലെങ്കിൽ തനിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി വ്യക്തമാക്കി.


ബുധനാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ഹൊറട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജി പ്രഖ്യാപിച്ചത്. നേരത്തെ ജനതാദൾ എസ് നേതാവായിരുന് ഹൊറട്ടി 2022 ലാണ് പാര്‍ടി വിട്ട് ബിജെപിയിൽ ചേര്‍ന്നത്.


മേൽസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിൽ ബി ജെപി-ജെഡിഎസ് സഖ്യത്തിനായിരുന്നു മുൻതൂക്കം. എന്നാൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലൂടെ കൗൺസിലിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചു. 75 അംഗ സഭയിൽ 39 പേരുടെ പിന്തുണ ഉറപ്പാക്കി.


ലെജിസ്ലേറ്റീവ് കൗൺസിലിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ച പശ്ചാത്തലത്തിലാണ് പുതിയ ചെയർമാനെ നിയമിക്കാൻ പാർട്ടി നീക്കം ശക്തമാക്കിയത്. മുതിർന്ന കോൺഗ്രസ് നേതാവ് സലീം അഹമ്മദിനെയാണ് അടുത്ത ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home