മുത്തശ്ശനെയും മുത്തശ്ശിയെയും കൊന്ന ശേഷം സ്കൂളിലേക്ക്; ഏഴ് പേരെ കൊലപ്പെടുത്തിയ 14കാരൻ ജീവനൊടുക്കി

ബാങ്കോക്ക്: സ്കൂളിൽ 14കാരൻ നടത്തിയ വെടിവയ്പ്പിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. ബാങ്കോക്കിന് വടക്കുപടിഞ്ഞാറുള്ള നോന്താബുരി പ്രവിശ്യയിലെ ദെബ്സിരിൻ നോന്താബുരി സ്കൂളിലാണ് ആക്രമണം നടന്നത്. പ്രതിയായ വിദ്യാർഥി ആദ്യം സ്വന്തം വീട്ടിൽ വെച്ച് മുത്തശ്ശന്റെ പിസ്റ്റൾ ഉപയോഗിച്ച് മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവെച്ചുകൊന്നശേഷമാണ് സ്കൂളിലേക്ക് എത്തിയത്.
ആക്രമണം നടന്ന സ്കൂളിലെ ദൃശ്യങ്ങൾ | Image Courtesy: AFP News
തോക്കുമായി താൻ പഠിക്കുന്ന സ്കൂളിലെത്തി അധ്യാപകർക്കും സഹപാഠികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സ്കൂളിൽ കൊല്ലപ്പെട്ടവരെല്ലാം അധ്യാപകരും ജീവനക്കാരുമാണ്.
ആക്രമണം നടന്ന സ്കൂളിലെ ദൃശ്യങ്ങൾ | Image Courtesy: AFP News
കുറഞ്ഞത് 26 തവണ വിദ്യാർഥികൾക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്തു. തുടർന്ന് ആക്രമണത്തിന് ശേഷം പ്രതി സ്വന്തം തലയിലേക്ക് വെടിയുതിർത്ത് ജീവനൊടുക്കി. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.
ആക്രമണം നടന്ന സ്കൂളിലെ ദൃശ്യങ്ങൾ | Image Courtesy: AFP News
വെടിവെപ്പുണ്ടായപ്പോൾ ഭയന്നോടുന്നതിനിടെ 15ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തകരും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി സ്കൂൾ വളയുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ തായ്‌ലാന്റ് പ്രധാനമന്ത്രി അനുതിൻ ചാർൻവിരാകുൽ അനുശോചനം രേഖപ്പെടുത്തി. തായ്‌ലാന്റ് പ്രധാനമന്ത്രി അനുതിൻ ചാർൻവിരാകുൽ സംഭവം വളരെ ദാരുണമാണെന്നും രാജ്യത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് കടുത്ത ദുഃഖമുണ്ടാക്കുന്നുവെന്നും പ്രതികരിച്ചു. തെക്കുകിഴക്കൻ ഏഷ്യയിൽ സാധാരണക്കാരുടെ കൈയിൽ ഏറ്റവും കൂടുതൽ തോക്കുകളുള്ള രാജ്യമാണ് തായ്‌ലാന്റ്.
ആക്രമണം നടന്ന സ്കൂളിലെ ദൃശ്യങ്ങൾ | Image Courtesy: AFP News
എന്നാൽ രാജ്യത്ത് ഇടയ്ക്കിടെ ഇത്തരത്തിൽ വെടിവയ്പ്പുണ്ടാകുന്നത് ഇതാദ്യമായല്ല എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഫെബ്രുവരിയിൽ തെക്കൻ തായ്‌ലാന്റിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒരു അധ്യാപിക കൊല്ലപ്പെട്ടിരുന്നു. 2025 ജൂലൈയിൽ ബാങ്കോക്ക് മാർക്കറ്റിൽ നടന്ന വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു.
ആക്രമണം നടന്ന സ്കൂളിലെ ദൃശ്യങ്ങൾ | Image Courtesy: AFP News
2023 ൽ ബാങ്കോക്കിലെ ഷോപ്പിംഗ് മാളിൽ 14 വയസ്സുകാരൻ നടത്തിയ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 2022ൽ ഡേകെയർ സെന്ററിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ ആക്രമണത്തിൽ 22 കുട്ടികൾ ഉൾപ്പെടെ 36 പേർ കൊല്ലപ്പെട്ടിരുന്നു. 2020ൽ നഖോൺ റാച്ചസിമയിൽ ഒരു സൈനികൻ 29 പേരെ വെടിവെച്ചുകൊന്നിരുന്നു.










0 comments