print edition കര്‍ണാടക കോൺഗ്രസില്‍ കൂട്ടക്കുഴപ്പം

sidharamaiah
വെബ് ഡെസ്ക്

Published on Oct 24, 2025, 12:32 AM | 1 min read


ബംഗളൂരു

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പിൻഗാമിയായി മന്ത്രി സതീഷ് ജാര്‍ക്കിഹോളിയെ ഉയര്‍ത്തിക്കാട്ടിയ മകൻ യതീന്ദ്ര സിദ്ധരാമയ്യയുടെ പരാമര്‍ശം കര്‍ണാടക കോൺഗ്രസിൽ കത്തുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കടുത്ത അതൃപ്തിയിലാണ്. എന്താണ് പറഞ്ഞതെന്ന് യതീന്ദ്രയോട് തന്നെ ചോദിക്കണമെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൻ ഇത്തരം അപക്വ പ്രസ്താവനകള്‍ നടത്തരുതെന്ന് ശിവകുമാറിന്റെ വിശ്വസ്തനായ ഇഖ്ബാൽ ഹുസൈന്‍ എംഎൽഎ പ്രതികരിച്ചു.


കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്ട്രീയ ജീവിതത്തിലെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര പിൻഗാമിയാകാൻ മന്ത്രി സതീഷ് ജാര്‍ക്കിഹോളിയാണ് യോഗ്യനെന്നുമായിരുന്നു യതീന്ദ്ര പറഞ്ഞത്. ഇതോടെ കോൺഗ്രസിൽ നേതൃ-മാറ്റത്തെച്ചൊല്ലിയുള്ള തര്‍ക്കം വീണ്ടും രൂക്ഷമാകുകയായിരുന്നു. അതേസമയം മകന്റെ പ്രതികരണത്തിൽ സിദ്ധരാമയ്യ മൗനം തുടരുകയാണ്. സിദ്ധരാമയ്യയുടെ പ്രത്യയശാസ്ത്രപരമായ പിൻഗാമിയെക്കുറിച്ചാണ് യതീന്ദ്ര പറഞ്ഞതെന്ന് സതീഷ് ജാര്‍ക്കിഹോളി പ്രതികരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home