തമിഴന്‍ എന്ന നിലയില്‍ ചിലത് പറയാനുണ്ട് : കമല്‍ഹാസന്‍

ചെന്നൈ
തമിഴന്‍ എന്ന നിലയില്‍ പല കാര്യങ്ങളും പറയാനുണ്ടെങ്കിലും ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് കമല്‍ഹാസന്‍. തമിഴ്‌നാട് മുഴുവന്‍ തനിക്കുവേണ്ടി നിലകൊള്ളുന്നതില്‍ നന്ദിയുണ്ട് – കന്നഡയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ കര്‍ണാടക ഹൈക്കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശം ഉണ്ടായശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോഴാണ് മക്കള്‍ നീതി മയ്യം നേതാവുകൂടിയായ താരത്തിന്റെ പ്രതികരണം.
കന്നഡയുടെ ഉത്ഭവം തമിഴില്‍ നിന്നാണെന്ന സാന്ദര്‍ഭിക പരാമര്‍ശത്തിന്റെ പേരില്‍ പുതിയ കമല്‍ചിത്രം "തഗ് ലൈഫി'ന്റെ കര്‍ണാടത്തിലെ റിലീസ് തടഞ്ഞിരിക്കുകയാണ് കര്‍ണാടക ഫിലിം ചേംബര്‍. മാപ്പുപറഞ്ഞ് പ്രശ്നം അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയുടെ ആവശ്യം കമല്‍ തള്ളി. "തഗ് ലൈഫ്' തത്കാലം കര്‍ണാടകത്തില്‍ റിലീസ് ചെയ്യേണ്ടതില്ലെന്നാണ് കമലിന്റെ തീരുമാനം.









0 comments