Deshabhimani

print edition കാലടി സർവകലാശാല: വിദ്യാർഥികളുടെ ഹർജി സുപ്രീംകോടതി 
ഇന്ന്‌ പരിഗണിക്കും

supreme Court

സുപ്രീംകോടതി 


വെബ് ഡെസ്ക്

Published on Nov 05, 2026, 02:30 AM | 1 min read

ന്യൂഡൽഹി : കാലടി സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്തതിന് വി സി സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ വിധിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ അപ്പീൽ നല്‍കിയത്.


ആവശ്യം ബോധ്യപ്പെടുത്തിയാൽ തീയതി കഴിഞ്ഞാലും പ്രത്യേക പരീക്ഷ നടത്താൻ ഉത്തരവിടുമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തിന്റെ ബെഞ്ച്‌ ഉറപ്പുനൽകി. എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റ്‌ പി എസ്‌ അർച്ചനയാണ് ഹർജി നല്‍കിയത്. അഭിഭാഷകൻ കെ എൻ സുഭാഷ്‌ചന്ദ്രന്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായി.

പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച്‌ വിധി പുനഃസ്ഥാപിച്ച്‌ ഡിവിഷൻ ബെഞ്ചിന്റെ വിധി റദ്ദാക്കണമെന്നാണ്‌ പ്രധാന ആവശ്യം. പരീക്ഷ നഷ്ടപ്പെടുന്നവർക്ക്‌ പ്രത്യേക പരീക്ഷ നടത്താനും ഉത്തരവിടണം. ജനാധിപത്യ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ സസ്‌പെൻഷൻ നടപടിയാണ് ഹാജർ കുറയാൻ ഇടയായതെന്നും 16 വിദ്യാർഥികൾ സമർപ്പിച്ച അപ്പീലിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home