ad
Deshabhimani

print edition ഭാരത്‌ പർവി വേദിയിൽ കഥകളിയെ വികൃതമാക്കി 
അവതരിപ്പിച്ചു

kadhakali in bharat parvi 2025
വെബ് ഡെസ്ക്

Published on Nov 07, 2025, 03:30 AM | 1 min read


ഗാന്ധിനഗർ

കേന്ദ്ര സർക്കാരിന്റെ ഭാരത്‌ പർവി 2025 വേദിയിൽ കഥകളിയെ അവതരിപ്പിച്ചത്‌ വികൃതമാക്കി. സർദാർ വല്ലഭായ്‌ പട്ടേലിന്റെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌ ഗുജറാത്ത്‌ ഏക്‌താ നഗറിൽ നടന്ന പരിപാടിയിലാണ്‌ കഥകളിയെ വികൃതമായി ചിത്രീകരിച്ചത്‌.


ഏകഭാരതം, ശ്രേഷ്‌ഠഭാരതം എന്ന പ്രമേയം മുൻനിർത്തി നടത്തിയ പരിപാടിയിൽ ഇന്ത്യയിലെ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചിരുന്നു. അതിലാണ്‌ കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയുടെ വേഷവിധാനം, മേക്കപ്പ്‌, അവതരണം എന്നിവ വികൃതമാക്കി അവതരിപ്പിച്ചത്‌. ബിജെപി കേരളമാണ്‌ അവതരണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്‌. തുടർന്ന്‌ വിമർശനവുമായി നിരവധി പേർ രംഗത്തുവന്നു. രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന പരിപാടിയാണ്‌ ഭാരത്‌ പർവി. നേരത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമർ ഇന്ത്യയിലെത്തിയപ്പോൾ സ്വീകരണത്തിനൊരുക്കിയ പരിപാടിയിലും കഥകളിയെ വികൃതമായി അവതരിപ്പിച്ചത്‌ രൂക്ഷവിമർശനത്തിന്‌ ഇടയാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home