ad
Deshabhimani

print edition എഫ്‌സിആർഎ ചട്ടഭേദഗതി പിൻവലിക്കണം

K Radhakrishnan.jpg

കെ രാധാകൃഷ്‌ണൻ

വെബ് ഡെസ്ക്

Published on Jun 26, 2026, 12:00 AM | 1 min read

ന്യൂഡൽഹി : ന്യൂനപക്ഷ സ്ഥാപനങ്ങളെയും സംഘടനകളെയും വേട്ടയാടാൻ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച എഫ്‌സിആർഎ ചട്ട ഭേദഗതികൾ അടിയന്തരമായി പിൻവലിക്കണമെന്ന്‌ സിപിഐ എം ലോക്‌സഭാ നേതാവ്‌ കെ രാധാകൃഷ്‌ണൻ. 
 സംഘപരിവാറിന്റെ ന്യൂനപക്ഷ വിദ്വേഷ അജൻഡയ്ക്കുള്ള ആയുധമായി എഫ്‌സിആർഎയെ മാറ്റി.


വികസനവും ജീവകാരുണ്യം മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനകളെ ‘മതപരിവർത്തനം’ എന്ന വ്യാജ ആരോപണം ഉന്നയിച്ച്‌ വേട്ടയാടാൻ പുതിയ ചട്ടം ഉദ്യോഗസ്ഥർക്ക്‌ അധികാരം നൽകും. ദരിദ്രർക്കും പാർശ്വവൽകൃത വിഭാഗങ്ങൾക്കും ആശ്രയമായ ക്രൈസ്തവ മിഷണറി സംഘടന, ചാരിറ്റി ആശുപത്രി, അനാഥാലയം, വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയവയുടെ പ്രവർത്തനം സ്‌തംഭിപ്പിക്കുകയാണ്‌ ലക്ഷ്യം. 
 ബിജെപി സർക്കാർ നേരത്തെ അവതരിപ്പിച്ച എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പാർലമെന്റിനെ മറികടന്ന്‌ പിൻവാതിലിലൂടെ നടപ്പാക്കിയ കരിനിയമങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home