print edition കാവൽക്കാർ കശാപ്പുകാരാകുന്നു: കെ രാധാകൃഷ്ണൻ

ന്യൂഡൽഹി: ജനാധിപത്യം കാത്തുസൂക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ അതു തകർക്കുകയാണെന്ന് സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്ണൻ. രാജ്യത്തെ പ്രധാന ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽഭടൻമാരെന്ന് തെരഞ്ഞെടുപ്പ് കമീഷണർമാരെ വിശേഷിപ്പിക്കാം. ഇവർ തന്നെ ജനാധിപത്യത്തിന്റെ കശാപ്പുകാരായി മാറുന്ന കാഴ്‌ചയാണ് ഗ്യാനേഷ് കുമാറിലൂടെ രാജ്യം കണ്ടത്.
നരേന്ദ്ര മോദിയുടേയും അമിത് ഷായുടെയും ഇംഗിതത്തിന് വഴങ്ങുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഗ്യാനേഷ്‌കുമാർ തുടരുകയാണെങ്കിൽ രാജ്യത്തെ ജനാധിപത്യ സംവിധാനം തകർരുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.









0 comments