സസ്‌പെൻഷന് പിന്നാലെ കെ കവിത ബിആർഎസ് വിട്ടു

ഹൈദരാബാദ്: ബിആർഎസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ കെ കവിത പാർടി വിട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങൾ ആരോപിച്ച് ഭാരത് രാഷ്ട്ര സമിതി കെ കവിതയെ പാർടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ബുധനാഴ്ച എംഎൽസി സ്ഥാനം രാജിവച്ചതായി കെ കവിത പ്രഖ്യാപിച്ചു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറി.
ചൊവ്വാഴ്ച മകൾ കെ കവിതയെ പാർടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബിആർഎസ് അധ്യക്ഷൻ കെ ചന്ദ്രശേഖര റാവുവാണ് അറിയിച്ചത്. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങൾ ആരോപിച്ചാണ് ഭാരത് രാഷ്ട്ര സമിതി എംഎൽസി കൂടിയായ കൽവകുന്തള കവിതയെ സസ്‌പെൻഡ് ചെയ്ത്.
പാര്‍ടി എംഎല്‍സിയായ കെ കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും അവര്‍ നടത്തുന്ന തുടര്‍ച്ചയായ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിന് ദോഷകരമാണെന്നതിനാല്‍ പാര്‍ടി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ സി ആർ വിശദീകരിച്ചു.
Related News
കുറച്ചുകാലമായി പാര്‍ടിയ്ക്കെതിരെയും പാര്‍ടിയിലെ ഉന്നതര്‍ക്കെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് കവിത നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായിരുന്നു. മുൻ ജലസേചന മന്ത്രി ഹരീഷ് റാവു, മുൻ എംപി സന്തോഷ് കുമാർ എന്നിവർക്കെതിരെയും ഒപ്പം പാര്‍ടി സഹപ്രവർത്തകർക്കും അടുത്ത ബന്ധുക്കൾക്കുമെതിരെയും കവിത കഴിഞ്ഞ ദിവസവും ഗുരുതരമായ ആരോപണങ്ങൾ ആവർത്തിച്ചു. ഇതിന് തൊട്ട് പിന്നാലെയായിരുന്നു നടപടി.
പല കാര്യങ്ങളിലും പാര്‍ടി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് കവിത നേരത്തേ പിതാവും പാർടി നേതാവുമായ കെസിആറിന് കത്തെഴുതിയിരുന്നു. സഹോദരൻ കെടിആറിന്റെ നേതൃത്വത്തെ കവിത പരസ്യമായി ചോദ്യം ചെയ്തത് പ്രശ്നങ്ങള്‍ രൂക്ഷമാക്കി. തെലങ്കാന ജാഗ്രതിയുടെ പുതിയ ഓഫീസ് കവിത ആരംഭിച്ചത് ബിആര്‍എസുമായി അകലുകയാണെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടുകയും ചെയ്തിരുന്നു.









0 comments