"ചന്ദ്രശേഖര്‍ റാവുവിനെയും എന്നെയും തമ്മില്‍ തെറ്റിക്കാന്‍ നീക്കം'
ബിആർഎസിനെ ബിജെപിയിൽ ലയിപ്പിക്കാൻ നീക്കമെന്ന് കെ കവിത

ഹൈദരാബാദ്
ബിആർഎസിനെ ബിജെപിയിൽ ലയിപ്പിക്കാൻ നീക്കം നടക്കുന്നതായി ബിആർഎസ് നേതാവും എംഎൽസിയുമായ കെ കവിത. ‘പാര്‍ടിയിലെ ചില നേതാക്കള്‍ക്ക് ബിആര്‍എസ് ബിജെപിയില്‍ ലയിക്കണമെന്നാണ് ആഗ്രഹം. ഞാന്‍ ജയിലിലായിരിക്കുമ്പോള്‍ പാര്‍ടിയില്‍ അത്തരമൊരു ചര്‍ച്ചയുണ്ടായി.
ഞാൻ ജയിലില്‍ കഴിഞ്ഞോളാം, പക്ഷേ, പാര്‍ടിയെ ബിജെപിയിൽ ലയിപ്പിക്കരുത് എന്നായിരുന്നു ഞാന്‍ പറഞ്ഞത്’–- കവിത മാധ്യമങ്ങളോട് പറഞ്ഞു. ബിആര്‍എസ് അധ്യക്ഷനും പിതാവുമായ കെ ചന്ദ്രശേഖര്‍ റാവുവിനെയും തന്നെയും തമ്മില്‍ തെറ്റിക്കാന്‍ നീക്കം നടക്കുന്നതായും കവിത പറഞ്ഞു. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്നും സ്വന്തം പാര്‍ടി രൂപീകരിക്കുമെന്നുമുള്ള വാര്‍ത്തകള്‍ കവിത തള്ളി.
ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റും സഹോദരനുമായ കെ ടി രാമറാവുവിനെ ലക്ഷ്യമിട്ടാണ് കവിതയുടെ നീക്കം.









0 comments