ധൈര്യമുണ്ടെങ്കിൽ കേസെടുക്കൂ ; വെല്ലുവിളിച്ച് ജ്യോതിശർമ

ന്യൂഡൽഹി
ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ കേസെടുക്കട്ടെയെന്ന വെല്ലുവിളിയുമായി ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെയും ആദിവാസി യുവതികളെയും ആക്രമിച്ച ബജ്‌രംഗ്‌ദൾ നേതാവ് ജ്യോതി ശർമ. ഹിന്ദുത്വയ്ക്ക് വേണ്ടി പ്രവർത്തിച്ചതിന് തനിക്കെതിരെ കേസെടുത്താൽ അത് സ്വയം കുഴിതോണ്ടുന്നതിന് തുല്യമാകും. ഹിന്ദുക്കൾക്കുവേണ്ടി സംസാരിക്കാൻ ആരുമില്ലെന്ന് കേരളത്തിലെ ബിജെപി മനസിലാക്കണമെന്നും- ജ്യോതി ശർമ മാധ്യമങ്ങളോട് പറഞ്ഞു. യുവതികൾക്ക് ഇടതുപക്ഷം സംരക്ഷണം നൽകുന്നതിനെ കുറിച്ച് അറിയാമെന്നും ഭീഷണിയുടെ സ്വരത്തിൽ അവർ പറഞ്ഞു. ബലാത്സംഗ ഭീഷണി മുഴക്കുകയും ആക്രമിക്കുകയും ചെയ്‌ത സംഭവത്തിൽ ആദിവാസി യുവതികൾ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല.









0 comments