Deshabhimani

print edition നടപ്പാതയില്ലെങ്കിൽ 
ധർണയിരിക്കുമെന്ന്‌ ജസ്റ്റിസ്‌ പർദിവാല

Justice Pardiwala
വെബ് ഡെസ്ക്

Published on Oct 17, 2026, 01:00 AM | 1 min read

ന്യൂഡൽഹി : മഥുര റോഡിൽ നിന്ന്‌ ഡൽഹി ഹൈക്കോടതിയിലേക്കുള്ള റോഡ്‌ മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്ക്‌ സ‍ൗകര്യമൊരുക്കിയില്ലെങ്കിൽ ധർണ നടത്തുമെന്ന്‌ സുപ്രീംകോടതി ജഡ്‌ജി ജെ പി പർദിവാല. ഉന്നതതല സമിതി വിഷയം പരിഗണിക്കുകയാണെന്ന്‌ അഡീ. സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി അറിയിച്ചപ്പോഴാണ്‌ നവംബർ 25-നകം നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രശ്നം പരിഹരിക്കുന്നതുവരെ ഡൽഹി ഹൈക്കോടതിക്ക് പുറത്ത്‌ ധർണയിരിക്കുമെന്ന്‌ പർദിവാല പറഞ്ഞത്‌. കേന്ദ്രസർക്കാരിന്‌ കോടതിയലക്ഷ്യ നോട്ടീസും അയച്ചു. മുന്പ്‌ രണ്ടുതവണ നടപ്പാത നിർമിക്കണമെന്ന്‌ കോടതി കേന്ദ്രസർക്കാരിന്‌ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത്‌ പാലിക്കപ്പെട്ടില്ല. റോഡ്‌സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികളിലാണ്‌ വിഷയം ഉയർന്നുവന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home