ad
Deshabhimani

നിരാഹാരം ഏഴാം ദിവസത്തിലേക്ക്

ചര്‍ച്ച പരാജയം, പരീക്ഷ റദ്ദാക്കാൻ കഴിയില്ലെന്ന് സര്‍ക്കാര്‍; ജാര്‍ഖണ്ഡിൽ ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു

jpsc

ഉദ്യോഗാര്‍ഥികളുടെ നിരാഹാര സമര വേദി

വെബ് ഡെസ്ക്

Published on Aug 08, 2026, 03:31 PM | 1 min read

റാഞ്ചി: സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മീഷൻ നടത്തിയ പരീക്ഷകളിലെ ക്രമക്കേടും ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡിൽ ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളും നയിക്കുന്ന സമരം തുടരും. സര്‍ക്കാര്‍ പ്രതിനിധികളുമായി ശനിയാഴ്ച നടന്ന രണ്ടാം വട്ട ചര്‍ച്ചകളും പരാജയപ്പെട്ടു. ആവശ്യങ്ങൾ പൂര്‍ണമായി അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് പ്രക്ഷേഭകര്‍ പറഞ്ഞു.


ആരോപണം ഉയര്‍ന്ന 14 ാമത് ജാര്‍ഖണ്ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷൻ സിവിൽ സര്‍വ്വീസ് പരീക്ഷ പൂര്‍ണമായും റദ്ദാക്കണം എന്നാണ് മുഖ്യ ആവശ്യം. ക്രമക്കേടുകളെക്കുറിച്ച് സി ബി ഐ അല്ലെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പാനൽ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.


റാഞ്ചിയിലെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയാണ് നടന്നത്. അഞ്ചംഗ സർക്കാർ സംഘവും എട്ടംഗ ഉദ്യോഗാർത്ഥി പ്രതിനിധികളും പങ്കെടുത്തു. വെള്ളിയാഴ്ച രാത്രി 'ജെ.പി.എസ്.സി/ജെ.എസ്.എസ്.സി റിഫോംസ് മഞ്ച്' പ്രതിനിധികളുമായി സർക്കാർ ആദ്യഘട്ട ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ല.


നിരാഹാര സമരം ഏഴാം ദിവസത്തേക്ക്

കഴിഞ്ഞ രണ്ട് ആഴ്ചയായി സംസ്ഥാന തലസ്ഥാനത്ത് വൻ പ്രതിഷേധമാണ് നടക്കുന്നത്. അതിനിടെ, നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ ജാർഖണ്ഡ് ലോകതാന്ത്രിക് ക്രാന്തികാരി മോർച്ച നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുടെ ആരോഗ്യനില വഷളായ സാഹചര്യമാണ്.


Related News

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേർ അറസ്റ്റിലായിട്ടുണ്ട്. മുൻ ജെ.പി.എസ്.സി ചെയർമാൻ എൽ. ഖിയാങ്തെയെ ജൂലൈ 28 മുതൽ ഇതുവരെ നാല് തവണ ചോദ്യം ചെയ്തു. എന്നാൽ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള താത്കാലിക നടപടികൾ ഒന്നും വിലപ്പോയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home