Deshabhimani

തദ്ദേശ തെരഞ്ഞെടുപ്പ്: ഫലം ഇന്നറിയാം, വോട്ടെണ്ണൽ രാവിലെ 10 മണി മുതൽ

a
വെബ് ഡെസ്ക്

Published on Sep 29, 2026, 06:20 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ 10ന്‌ ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്‌.


രണ്ട് കോർപറേഷൻ ഡിവിഷൻ, (കൊച്ചി, കോഴിക്കോട്), മൂന്ന് നഗരസഭാ ഡിവിഷൻ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, 23 പഞ്ചായത്ത് വാർഡ്‌ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ്. 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണ്‌ ജനവിധി തേടിയത്‌.


യുഡിഎഫ് 22, എൽഡിഎഫ് 15, ട്വന്റി20 ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കണക്ക്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പാണിത്‌ എന്നതിനാൽ സമീപകാല രാഷ്‌ട്രീയസാഹചര്യം വോട്ടർമാരെ സ്വാധീനിക്കും. ഇന്നലെയായിരുന്നു വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറോടെ പൂർത്തിയായി. 58.04 ശതമാനമാണ് പോളിങ്. 385 പോളിങ്‌ സ്റ്റേഷനുകളിലായിട്ടാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home