യുപിയിൽ മാധ്യമപ്രവർത്തകനെ വെട്ടിനുറുക്കി

പ്രയാഗ്‌രാജ് : ഉത്തർപ്രദേശിൽ പട്ടാപ്പകൽ മാധ്യമപ്രവർത്തകനെ അക്രമികൾ കുത്തിക്കൊന്നു. വ്യാഴാഴ്‌ച വൈകിട്ട് പ്രയാഗ്‌രാജിൽവച്ചാണ് ലക്ഷ്‌മി നാരായൺ സിങ് എന്ന പപ്പുവിനെ ആക്രമിച്ചത്. കഴുത്തിലും വയറ്റിലും കൈയിലുമായി ആഴമേറിയ 24 മുറിവുകളുണ്ട്.
ഗുരുതരാവസ്ഥയിൽ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. ദൃക്‌സാക്ഷികളുടെ മൊഴിയും സാഹചര്യത്തെളിവുകളും പ്രകാരം വിശാൽ എന്നയാളും കൂട്ടാളികളുമാണ് ലക്ഷ്‌മി നാരായൺ സിങ്ങിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബിജെപി ഭരണത്തിൽ സംസ്ഥാനം അരക്ഷിതാവസ്ഥയിലാണെന്ന വിമർശം ശക്തമായി.
വ്യാഴാഴ്‌ച രാത്രി വിശാലിനെ ഏറ്റുമുട്ടലിലൂടെ പിടികൂടിയെന്നും ഇയാളുടെ കാലിന് മൂന്ന് വെടിയേറ്റതായും പൊലീസ് പറഞ്ഞു. രണ്ടുപേരെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ യഥാർഥ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. ആദിത്യനാഥ് 2017ൽ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം 2022 വരെ ഉത്തർപ്രദേശിൽ 12 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. 48 മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടു.










0 comments