ഛത്തീസ്ഗഡിൽ മാധ്യമപ്രവര്‍ത്തകനെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി

ബിജാപുര്‍> റോഡ് നിര്‍മാണ പദ്ധതിയിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്ന ഛത്തീസ്ഗഡ് ബിജാപുരിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രാകറിനെ (28) കൊന്ന് സെപ്ടിക് ടാങ്കിൽ തള്ളി. ബന്ധുവായ കരാറുകാരനും കോണ്‍ഗ്രസ് നേതാവുമായ സുരേഷ് ചന്ദ്രാകര്‍ ഒളിവിൽപോയി. മറ്റൊരു ബന്ധു റിതേഷ് ചന്ദ്രാകര്‍ അടക്കം മൂന്നുപേര്‍ പിടിയിലായി.
ബസ്തറിലെ 120 കോടിയുടെ റോഡ് നിര്‍മാണപദ്ധതിയിലെ ക്രമക്കേടുകള്‍ മുകേഷ് പുറത്തുകൊണ്ടുവന്നിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതിൽ സുരേഷ് ചന്ദ്രാകറിന് മുകേഷിനോടുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. മുകേഷിന്റെ കൊലപാതകത്തിൽ കര്‍ശനനടപടിവേണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. മുഖ്യപ്രതി സുരേഷ് ചന്ദ്രാക്കർ കോൺഗ്രസിന്റെ എസ്‌സി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണ്. കോൺഗ്രസ് അധ്യക്ഷൻ ദീപക്ക് ബെയ്‌ജ് ഉൾപ്പടെയുള്ള നേതാക്കളും സുരേഷ് ചന്ദ്രാക്കറും ഒന്നിച്ചുള്ള ഫോട്ടോകളും പുറത്തുവന്നു.
2012 മുതൽ മാധ്യമമേഖലയിലുള്ള മുകേഷ് എൻടിവി അടക്കമുള്ള ദേശീയമാധ്യമങ്ങള്‍ക്ക് വാര്‍ത്ത നൽകാറുണ്ട്. സ്വന്തമായി ആരംഭിച്ച ബസ്തര്‍ ജങ്ഷന്‍ എന്ന യുട്യൂബ് ചാനലിന് 1.59 ലക്ഷം സബ്സ്ക്രൈബേഴ്സും ഉണ്ട്. 2021 ഏപ്രിലിൽ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ കോബ്ര കമാൻഡോയെ മോചിപ്പിക്കുന്നതിൽ നിര്‍ണായക ഇടപെടൽ മുകേഷ് നടത്തി.









0 comments