യുജിസി മാർഗനിർദേശം സാമൂഹ്യനീതിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കണം: ബ്രിട്ടാസ്

ന്യൂഡൽഹി : യുജിസി കരട് മാർഗനിർദേശങ്ങളിൽ ഗവർണർമാർക്ക് കടിഞ്ഞാണില്ലാത്ത അധികാരങ്ങൾ നൽകുന്നതിൽ ആശങ്ക രേഖപ്പെടുത്തി ജോൺ ബ്രിട്ടാസ് എംപി. രാജ്യസഭയിൽ യുജിസി കരട് മാർഗനിർദേശങ്ങളിലുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
10 ശതമാനം മാത്രമേ കരാർ നിയമനങ്ങൾ പാടുള്ളുവെന്ന വ്യവസ്ഥയും ‘പ്രൊഫസർ ഓഫ് പ്രാക്‌റ്റീസ്’ സമ്പ്രദായ പ്രകാരമുള്ള നിയമനങ്ങളും സാമൂഹ്യനീതിയെ ബാധിക്കില്ലേയെന്നും ബ്രിട്ടാസ് ചോദിച്ചു.
നിരവധി സർവകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിലവിൽ വരുന്ന സാഹചര്യത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്താൻ നിർബന്ധിതരാകുകയാണെന്നും സാമൂഹ്യനീതി ഉറപ്പാക്കണമെന്ന ആവശ്യം പരിഗണിക്കാൻ യുജിസിയോട് ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ പ്രതിക രിച്ചു.









0 comments