ഇതോ യുപി മാതൃക..! സർക്കാർ ആശുപത്രിയിൽ ഓടിനടക്കുന്ന എലികളുടെ ദൃശ്യം പങ്കുവച്ച് ജോൺ ബ്രിട്ടാസ് എംപി

തിരുവനന്തപുരം: ബിജെപി മാതൃകയാക്കുന്ന യുപിയിലെ സർക്കാർ ആശുപത്രിയിൽ ഓടിനടക്കുന്ന എലികളുടെ ദൃശ്യങ്ങൾ പങ്കുവച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഉത്തർപ്രദേശിലെ ഗോണ്ട മെഡിക്കൽ കോളേജിലാണ് സംഭവം.
രോഗികൾക്കിടയിലൂടെയും രോഗികളുടെ കട്ടിലിന് മുകളിലൂടെയും അനവധി എലികൾ ഓടിനടക്കുന്നത് വിഡിയോയിൽ കാണാം. മരുന്നിനും ഭക്ഷണത്തിനുമിടയിലൂടെയാണ് ഈ എലികൾ ഓടിനടക്കുന്നത്.
ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ച ദുരന്ത പശ്ചാത്തലമുണ്ടെങ്കിലും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിൽ വന്ന് നമ്മുടെ ആരോഗ്യരംഗം എങ്ങനെയാകണം എന്നതിനെക്കുറിച്ച് നമുക്ക് ക്ലാസ് എടുത്ത് തന്നു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തു ആതുര ശുശ്രൂഷ രംഗം എങ്ങനെയായിരിക്കണമെന്ന് നമുക്ക് പാഠം പറഞ്ഞു തരാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വന്നത് ഓർക്കുമല്ലോ. ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ച ദുരന്ത പശ്ചാത്തലമുണ്ടെങ്കിലും അദ്ദേഹം കേരളത്തിൽ വന്നു നമ്മളെ ലോപമില്ലാതെ ഉൽബോധിപ്പിച്ചു .
കേരളത്തെ എങ്ങനെ മാറ്റിയെടുക്കാമെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വന്നു ആഭ്യന്തര മന്ത്രി അമിത് ഷായും ക്ലാസ്സെടുത്തിട്ടാണ് മടങ്ങിയത്. ഇനി അദ്ദേഹത്തിന്റെ തലതൊട്ടപ്പനായ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ വന്ന് നമുക്ക് പല വിദ്യകളും പറഞ്ഞു തരും.
ബിജെപി യുടെ മാതൃകാ സംസ്ഥാനമായ ഉത്തർ പ്രദേശിലെ ഗോണ്ട മെഡിക്കൽ കോളേജിലെ സ്ഥിതിയാണിത്. ഓർത്തോപീഡിക് വാർഡിൽ എന്താണ് സംഭവിക്കുന്നത്...നോക്കുക










0 comments