എഫ്‌സിആർഎ ചട്ടഭേദഗതി
print edition ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി : എഫ്‌സിആർഎ ചട്ടഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. വിവാദ വിജ്ഞാപനങ്ങളിലെ ‘മതപരിവർത്തന പ്രചരണം’ എന്ന നിർവചനമില്ലാത്ത വ്യവസ്ഥ ഉദ്യോഗസ്ഥർ തോന്നുംപോലെ വ്യാഖാനംചെയ്യാനും ദുരുപയോഗംചെയ്യാനും സാധ്യതയുണ്ട്.
സംഘടനകളുടെ വെബ്‌സൈറ്റ്, പ്രസിദ്ധീകരണം, സമൂഹമാധ്യമ അക്കൗണ്ട്, ഒൗദ്യോഗിക ആശയവിനിമയം തുടങ്ങിയവ ഹാജരാക്കണമെന്ന വ്യവസ്ഥ സ്വകാര്യതയും പ്രവർത്തനസ്വാതന്ത്രവും ലംഘിക്കാനിടയാക്കും. സംഘടനകൾ സർക്കാർ മുൻകൂട്ടി തയ്യാറാക്കിയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന വ്യവസ്ഥ പ്രവർത്തന സ്വാതന്ത്രത്തെ ഹനിക്കും. ‘മുഖ്യഭാരവാഹികൾ’ നിർവചനം വിപുലീകരിച്ചതിൽ വലിയ ദുരൂഹതയുണ്ട്. ഭരണഘടന നൽകുന്ന പല അവകാശങ്ങളുടെയും ലംഘനമാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.









0 comments