print edition ഗ്യാനേഷിനെ തിഹാറിൽ അയക്കണം: ബ്രിട്ടാസ്

ന്യൂഡൽഹി: ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കാൻ ചരിത്രപരമായ സമരമാണ് ഡൽഹിയിൽ നടന്നതെന്നും ഇതു തുടക്കംമാത്രമാണെന്നും സിപിഐ എം രാജ്യസഭാനേതാവ് ജോൺ ബ്രിട്ടാസ്.
തെരഞ്ഞെടുപ്പ് കമീഷന് ഒരു സെക്കൻഡുപോലും തുടരാൻ ധാർമിക അവകാശമില്ല. വലിയ പൊലീസ് സന്നാഹത്തെയാണ് സമരത്തെ നേരിടാൻ കേന്ദ്രസർക്കാർ വിന്യസിച്ചത്. ഇത്രയും പൊലീസുകാരെ വിന്യസിക്കാൻ ഞങ്ങൾ രാജ്യത്തിന്റെ ശത്രുക്കളാണോ. രാജ്യത്തിന്റെ യഥാർഥ ശത്രു നരേന്ദ്ര മോദി–അമിത് ഷാ കൂട്ടുകെട്ടിന്റെ സംരക്ഷണയിൽ നിർവാചൻ സദനിൽ തുടരുകയാണ്. ഗ്യാനേഷ്‌കുമാറിനെ തിഹാർ ജയിലിൽ അയക്കണം. ജനാധിപത്യസംവിധാനത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽനിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.









0 comments