print edition ജെഎൻയു തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡൽഹി
ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ചൊവ്വാഴ്‌ച നടക്കും. 9025 വിദ്യാർഥികൾ വോട്ടുചെയ്യാനുണ്ട്. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ് സംഘടനകളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ വിദ്യാർഥി സഖ്യം വിജയപ്രതീക്ഷയിലാണ്. പ്രസിഡന്റായി അതിഥി മിശ്ര (ഐസ), വൈസ് പ്രസിഡന്റായി മലയാളിയായ കെ ഗോപിക ബാബു (എസ്‌എഫ്‌ഐ), ജനറൽ സെക്രട്ടറിയായി സുനിൽ യാദവ് (ഡിഎസ്‌എഫ്), ജോയിന്റ് സെക്രട്ടറിയായി ഡാനിഷ് അലി (ഐസ) എന്നിവരാണ് സ്ഥാനാർഥികൾ. 42 കൗൺസിലർ പോസ്റ്റിലേക്കും നാല് ഇന്റേണൽ കമ്മിറ്റികളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.









0 comments