ad
Deshabhimani

print edition ജെഎൻയു പ്രതിഷേധം; ജാമ്യം അനുവദിച്ചിട്ടും വിദ്യാർഥികളെ തടങ്കലിലിട്ട്‌ കേന്ദ്ര സർക്കാർ

JNU 2.
വെബ് ഡെസ്ക്

Published on Mar 01, 2026, 12:46 AM | 1 min read

ന്യൂഡൽഹി: കോടതി ജാമ്യം അനുവദിച്ചിട്ടും ജെഎൻയു വിദ്യാർഥികളെ ജയിലിലിട്ട്‌ കേന്ദ്രസർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം ഇല്ലാതാക്കുന്നതിന് രോഹിത്‌ ആക്‌ട്‌ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ചതിനെത്തുടർന്ന്‌ ഡൽഹി പൊലീസ്‌ അറസ്റ്റ്‌ ചെയ്‍ത 14 വിദ്യാർഥികളെയാണ്‌ കേന്ദ്രം തിഹാർ ജയിലിലിട്ടത്‌. വെള്ളി രാവിലെ ഒമ്പത് മണിക്ക്‌ പട്യാല ഹ‍ൗസ്‌ കോടതിയാണ്‌ വിദ്യാർഥികൾക്ക്‌ ജാമ്യം അനുവദിച്ചത്‌. എന്നാൽ ചില നടപടിക്രമങ്ങളുണ്ടെന്നും അത്‌ പൂർത്തിയാകതെ വിദ്യാർഥികളെ വിട്ടയക്കാനാവില്ലെന്നുമാണ്‌ കേന്ദ്രനിലപാട്‌. മലയാളികളുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ ഹോം പൊലീസ് സ്‌റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കണമെന്നാണ്‌ അധികൃതർ പറയുന്നു.


വിദ്യാർഥികളെ വിട്ടയക്കുന്നത്‌ വൈകിപ്പിക്കുതിനെതിരെ എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ പട്യാല ഹ‍ൗസ്‌ കോടതിയെ സമീപിച്ചിട്ടുണ്ട്‌. വരും ദിവസങ്ങളിൽ അവധിയായതിനാൽ കോടതിയിൽ നിന്നുള്ള ഇടപെടലുകളും വൈകിയേക്കും. ഇ‍ൗ അവസരം മുതലെടുത്താണ്‌ വിദ്യാർഥിനികളെ ഉൾപ്പെടെ പൊലീസ്‌ തിഹാറിൽ അടച്ചിരിക്കുന്നത്‌. വിദ്യാർഥി യൂണിയൻ ഭാരവാഹികളായ അദിതി മിശ്ര‍(പ്രസിഡന്റ്‌), കെ ഗോപിക ബാബു(വൈസ്‌ പ്രസിഡന്റ്‌), ഡാനിഷ്‌ അലി (ജോയിന്റ്‌ സെക്രട്ടറി) ഉൾപ്പെടെയുള്ള 14 വിദ്യാർഥികളാണ്‌ നിലവിൽ ജയിലിൽ കഴിയുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home