ad
Deshabhimani

ജെഎൻയുവിൽ വിദ്യാർഥികൾക്ക് നേരെ എബിവിപി ആക്രമണം

jnu students attack
വെബ് ഡെസ്ക്

Published on Feb 23, 2026, 09:59 AM | 1 min read

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) കാമ്പസിൽ വിദ്യാർഥികൾക്ക് നേരെ എബിവിപി ആക്രമണം. തിങ്കളാഴ്ച പുലർച്ചെ നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിന്റെ രാജി ആവശ്യപ്പെട്ട് ജെഎൻയു വിദ്യാർഥി യൂണിയൻ മാർച്ച് നടത്തുകയായിരുന്നു.


സമാധാനപരമായി നീങ്ങിയ മാർച്ചിന് നേരെ എബിവിപി പ്രവർത്തകർ കല്ലെറിയുകയും നിരായുധരായ വിദ്യാർഥികളെ മർദ്ദിക്കുകയുമായിരുന്നുവെന്ന് വിദ്യാർഥി യൂണിയൻ ആരോപിച്ചു. സർവകലാശാല അധികൃതർ മാർച്ചിനെ തടയാൻ ശ്രമിച്ചില്ലെങ്കിലും, എബിവിപി അക്രമം അഴിച്ചുവിട്ടപ്പോൾ അതിനു നേരെ കണ്ണടയ്ക്കുകയായിരുന്നുവെന്നും യൂണിയൻ കുറ്റപ്പെടുത്തി. എന്നാൽ എബിവിപി ആരോപണങ്ങൾ നിഷേധിച്ചു.



മാർച്ചിന് നേരെ എബിവിപി പ്രവർത്തകർ കല്ലെറിഞ്ഞതായും നിരായുധരായ വിദ്യാർഥികളെ ആക്രമിച്ചതായും വിദ്യാർഥി യൂണിയൻ പറഞ്ഞു. ക്യാമ്പസിൽ ഇപ്പോഴും കടുത്ത സംഘർഷാവസ്ഥ തുടരുകയാണെന്നും സ്ഥിതിഗതികൾ പൂർണ്ണമായി ശാന്തമായിട്ടില്ലെന്നുമാണ് റിപ്പോർട്ട്. സർവകലാശാല അധികൃതർ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home