Deshabhimani

print edition ജെഎൻയു പിഎച്ച്‌ഡി 
പ്രവേശനത്തിൽ സംവരണ അട്ടിമറി

Brinda

വാര്‍ത്താ സമ്മേളനത്തിനിടെ ബൃന്ദ കാരാട്ട്, കെ ഗോപിക ബാബു, 
ആദര്‍ശ് എം സജി, ഐഷി ഘോഷ് എന്നിവര്‍

വെബ് ഡെസ്ക്

Published on Oct 29, 2026, 12:07 AM | 1 min read

ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെഎൻയു)യിൽ 2026–2027 അധ്യയനവർഷത്തെ പിഎച്ച്‌ഡി പ്രവേശനത്തിൽ പട്ടികജാതി, പട്ടികവർഗ സംവരണം അട്ടിമറിക്കുന്നതായി എസ്‌എഫ്‌ഐ. ആകെ 711 സീറ്റാണ്‌ പ്രോസ്‌പെക്ടസിൽ ഉൾപ്പെടുത്തിയത്‌. പട്ടിക വർഗത്തിന്‌ 7.5 ശതമാനം സംവരണം അനുസരിച്ച്‌ 53 സീറ്റ്‌ ലഭിക്കേണ്ട സ്ഥാനത്ത്‌ 38 എണ്ണമേയുള്ളൂ. പട്ടികജാതി വിഭാഗത്തിന്‌ 15 ശതമാനം സംവരണം അനുസരിച്ച്‌ 107 സീറ്റ്‌ ലഭിക്കേണ്ടിടത്ത്‌ 103 സീറ്റേയുള്ളൂ.


ഭിന്നശേഷി വിഭാഗക്കാർക്കും സംവരണ സീറ്റ്‌ വെട്ടിക്കുറച്ചു. അഞ്ച്‌ ശതമാനം സംവരണം അനുസരിച്ച്‌ 36 സീറ്റ്‌ അനുവദിക്കേണ്ട സ്ഥാനത്ത്‌ 17 സീറ്റ്‌ മാത്രം. സംവരണ വിരുദ്ധ നീക്കത്തെ രാജ്യമുടനീളം വിദ്യാർഥികളെ അണിനിരത്തി നേരിടുമെന്ന്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി പറഞ്ഞു.


ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക്‌ പ്രാതിനിധ്യം നിഷേധിക്കുന്ന ആസൂത്രിത നീക്കമാണിതെന്ന് അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌ പറഞ്ഞു. രാജ്യമാകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണസീറ്റ്‌ വെട്ടിക്കുറയ്‌ക്കുകയാണെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ ബൃന്ദ കാരാട്ട്‌ പറഞ്ഞു.


പശ്‌ചിമ ബംഗാൾ മുൻ പട്ടികവർഗ ക്ഷേമമന്ത്രി ദേബ്‌ലീന ഹെംബ്രം, ജെഎൻയു യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ കെ ഗോപികാ ബാബു, ജെഎൻയു എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി സാഗർ സിംഗാൾ എന്നിവരുംപങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home