ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് പൂർത്തിയായി, ഫലം 28ന്

ന്യൂഡൽഹി : വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എബിവിപി ശ്രമങ്ങൾക്ക് തിരിച്ചടി നൽകി ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ വോട്ടിങ് പൂർത്തിയായി. വെള്ളി രാവിലെ ഒമ്പതു മുതൽ ഒന്ന് വരെയും പകൽ 2.30 മുതൽ 5.30 വരെയും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. രാത്രിതന്നെ ആദ്യഘട്ട വോട്ടെണ്ണൽ ആരംഭിച്ചു. തിങ്കളാഴ്‌ചയാണ് ഫല പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് എബിവിപി പ്രവർത്തകർ നടത്തിയ ആക്രമണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, ബാപ്‌സ, പിഎസ്‌എ നേതൃത്വം നൽകുന്ന ഇടത്–- അംബേദ്‌ക്കറൈറ്റ് പാനലാണ് എബിവിപിയെ നേരിടുന്നത്.
അഭയാർഥി പ്രശ്നങ്ങളും അമേരിക്കൻ വിധേയത്വവും ഗാസയും പഹൽഗാമുമുൾപ്പെടെ നിരവധി വിഷയങ്ങളാണ് വ്യാഴാഴ്‌ച നടന്ന സംവാദത്തിൽ വിദ്യാർഥികൾ ഉന്നയിച്ചത്. പ്രസിഡന്റ് സ്ഥാനാർഥി ചൗധരി തയ്യബ അഹമ്മദിന്റെ പ്രസംഗം തടസപ്പെടുത്തിയ എബിവിപി പ്രവർത്തകരോട് നിങ്ങളെ എനിക്ക് ഭയമില്ലെന്ന് ഉറക്കെപ്പറഞ്ഞാണ് തയ്യബ സംസാരം പൂർത്തിയാക്കിയത്. ഐസ–-ഡിഎസ്‌എഫ് സഖ്യം പ്രത്യേക പാനൽ പ്രഖ്യാപിച്ചാണ് ഇക്കുറി മത്സരിച്ചത്.









0 comments