ad
Deshabhimani

ജാർഖണ്ഡിലെ നാല് കുടുംബങ്ങൾ ക്രിസ്തുമതത്തിലേക്ക് മാറി; വെള്ളത്തിനും വിറകിനും വിലക്ക് ഏർപ്പെടുത്തി ​ഗ്രാമവാസികള്‍

jharkhand

എഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Feb 02, 2026, 12:25 PM | 1 min read

റാഞ്ചി: ജാർഖണ്ഡിലെ ഗ്രാമത്തിൽ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം നടത്തിയ നാല് കുടുംബങ്ങൾക്ക് വെള്ളവും വിറകും നിഷേധിച്ചു. ​ഗ്രാമത്തിലെ കിണറുകളും, പൊതു ​പൈപ്പുകളും, കുളവും മുതൽ പാചകം ചെയ്യാനായി വിറക് ശേഖരിക്കുന്നത് വരെ വിലക്ക് ഏർപ്പെടുത്തി. പൊലീസിന്റെയും റവന്യൂ അധികാരികളുടെയും ഇടപെടലിനെ തുടർന്ന് കുടുംബങ്ങൾക്കുള്ള വിലക്ക് ഭാഗികമായി പിൻവലിച്ചു. എങ്കിലും മതം മാറിയ കുടുംബങ്ങൾക്ക്, തങ്ങളുടെ വീടുകൾക്ക് മുന്നിലെ കിണറിൽ നിന്ന് വെള്ളം എടുക്കാൻ മാത്രമാണ് നിലവിൽ അനുവാദമുള്ളത്.


നിരന്തരമായ മതപരിവർത്തനങ്ങളുടെ പേരിലാണ് ഗ്രാമ മുഖ്യനു കീഴിൽ പ്രദേശവാസികൾ യോഗം ചേർന്ന് ക്രിസ്ത്യാനികളായ കുടുംബങ്ങൾക്ക് ബഹിഷ്‍കരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. നേരത്തെ മൂന്ന് കുടുംബങ്ങളാണ് ഗോത്ര വിഭാഗമായ ‘സർന’ വിശ്വാസം ഉപേക്ഷിച്ച് ​ക്രിസ്തു മതം സ്വീകരിച്ചത്. നാലാമതൊരു കുടുംബം കൂടി മതം മാറിയതോടെ ഇവരെ ബഹിഷ്‍കരിക്കാൻ തീരുമാനിച്ചു. ഗ്രാമത്തിലെ കുളം, കിണർ, പൈപ്പ് വെള്ളം എന്നിവ ഉപയോഗിക്കാനും, വനത്തിൽ നിന്ന് വിറകും ചെടികളും ശേഖരിക്കുന്നതിൽ നിന്നും വിലക്കി. ഇതോടെ, ജീവിതം വഴിമുട്ടിയ കുടുംബങ്ങൾ പരാതിയുമായി അധികാരികളെ സമീപിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home