ad
Deshabhimani

ജാർഖണ്ഡിലെ പരീക്ഷാ തട്ടിപ്പ്: രണ്ടാഴ്ച പിന്നിട്ട് വിദ്യാർഥി പ്രക്ഷോഭം

jharkhand student protest
വെബ് ഡെസ്ക്

Published on Aug 08, 2026, 07:06 AM | 1 min read

റാഞ്ചി: പബ്ലിക് സർവീസ് പരീക്ഷകളിലുണ്ടായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജാർഖണ്ഡിൽ വിദ്യാർഥികളും ഉദ്യോഗാർത്ഥികളും നടത്തുന്ന പ്രതിഷേധ സമരം രണ്ടാഴ്ച പിന്നിട്ടു. റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ 'ജെപിഎസ് സി-ജെ എസ് എസ് സി റിഫോം മാർച്ചിന്റെ' ബാനറിലാണ് സമരം പുരോഗമിക്കുന്നത്.


14-ാം ജെ പി എസ് സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കുക, പരീക്ഷാ തട്ടിപ്പുകളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കുക, ജെപിഎസ് സി, ജെ എസ് എസ് സി സംവിധാനങ്ങളിൽ സമഗ്രമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെക്കുന്നത്.


വിദ്യാർഥികളുടെ പോരാട്ടം കടുക്കുമ്പോൾ ചർച്ചയ്ക്ക് വഴി തേടുകയാണ് അധികാരികൾ. റാഞ്ചി സബ് കളക്‌ടറും അസിസ്റ്റന്റ് കളക്ടറും സമരവേദിയിലെത്തി വിദ്യാർഥി നേതാക്കളുമായി സംസാരിച്ചിരുന്നു. സർക്കാരുമായുള്ള ചർച്ചയ്ക്ക് 11 അംഗ സമിതിയെ സമരക്കാർ നിയോഗിച്ചു. സമരക്കാരുമായി സംസാരിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സമിതിക്ക് രൂപം നൽകിയത്.


അതേസമയം വിദ്യാർഥികൾ നടത്തുന്ന സമരവേദിയിലേയ്ക്ക് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും എത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിദ്യാർഥി സമരത്തിന് സിജെപി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സമരവേദിയിലേയ്ക്ക് എത്താൻ അഭിജീത് ദീപ്കെ പദ്ധതിയി‌ടുന്നതായി റിപ്പോർട്ട് പുറത്തുവരുന്നത്.


നീറ്റ് പരീക്ഷാ ക്രമക്കേടിനെ ചോദ്യം ചെയ്ത് വിദ്യാഭ്യാസ മന്ത്രിയെ താഴെയിറക്കുകയും കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ചതിലും മുഖ്യപങ്കാളിത്തം വഹിച്ച സിജെപി നേതാവ് അഭിജീത് ദീപ്കെ ജാർഖണ്ഡിലേയ്ക്ക് എത്തുന്നുവെന്ന വാർത്ത ജാർഖണ്ഡ‍് സർക്കാരിന് കടുത്ത വെല്ലുവിളിയാകും. സമരക്കാരുമായി സംസാരിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സമിതിക്ക് രൂപം നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home