ജാർഖണ്ഡിൽ ജന്തർ മന്തർ മോഡൽ യുവജന മാർച്ച്; നിയമസഭ വളഞ്ഞ് പ്രതിഷേധകർ

ജാഖണ്ഡ് നിയമസഭയിലേക്ക് വിദ്യാർഥികളുടെ മാർച്ച്| Photo:Screengrab X
റാഞ്ചി : ജാർഖണ്ഡ് പബ്ലിക് കമ്മീഷൻ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരം തുടരുന്ന ഉദ്യോഗാര്‍ഥികൾ നിയമസഭാ മാര്‍ച്ച് നടത്തി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നാണ് യുവജന മുന്നേറ്റം. മാര്‍ച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. സമരം 17 ദിവസം പിന്നിട്ടിട്ടും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിച്ചത്. ദേശീയപതാകയും പൂക്കളും കൈകളിലേന്തിയാണ് വിദ്യാര്‍ഥികൾ സമര രംഗത്ത് ഒരുമിച്ചത്.
ഉദ്യോഗാര്‍ഥികൾക്ക് പിന്തുണ നല്‍കി കൊണ്ട് നിരവധി വിദ്യാര്‍ഥികളും ജാര്‍ഖണ്ഡിലേയ്ക്ക് എത്തിച്ചേരുന്നുണ്ട്. പോരാടുന്ന വിദ്യാര്‍ഥികള്‍ക്ക് സിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂട്ടമായി സമരവേദിയില്‍ നേരിടെത്തി ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. സിജെപി നേതാവ് അഭിജീത് ദീപ്കെയും പിന്തുണ അറിയിച്ചു. സമരവേദിയിലേയ്ക്ക് എത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവ നടത്തിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ വൻ ക്രമക്കേട് നടന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികളുടെ സമരം. ജെപിഎസ് സി നടത്തിയ സിവിൽ സര്‍വ്വീസ് പരീക്ഷകൾ റദ്ദാക്കണമെന്നും സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന ആവശ്യം.
എന്നാല്‍ സിബിഐ അന്വേഷണത്തിന് തയ്യാറല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതോടെ ചര്‍ച്ചകളും പരാജയപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിയമസഭാ മാര്‍ച്ച്. സിബിഐ അന്വേഷണം ഉൾപ്പെടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വിദ്യാർഥി സംഘടനകൾ അറിയിച്ചു.
വിദ്യാര്‍ഥികളെ തടയുന്നതിനായി മുഴുനീളെ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പൊലീസിനെ വിന്യസിച്ചു. എന്നാല്‍ ഇവയെല്ലാം മറികടന്നാണ് വിദ്യാര്‍ഥികളുടെ മാര്‍ച്ച് മുന്നേറുന്നത്. സമാധാനപരമായ വിദ്യാര്‍ഥികളുടെ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.










0 comments