Deshabhimani

യുദ്ധവും വിദ്വേഷവും വിതച്ചു; തിരിച്ചടികൾക്കിടെ നെതന്യാഹു ട്രംപ് കൂട്ടുകെട്ട് തകരുന്നു

tn 26
avatar
എൻ എ ബക്കർ

Published on Aug 10, 2026, 02:14 PM | 3 min read

ടെൽഅവീവ്: ഇറാനിലും പലസ്തീനിലുമുള്ള കൂട്ടായ സൈനിക നപടികളിലൂടെ ആയിരങ്ങളെ കൊന്നൊടുക്കുകയും ലോകത്ത് വംശീയ ഭിന്നതകൾ എക്കാലത്തെയും കലുഷിതമായ നിലയിൽ വളര്‍ത്തിയെടുക്കുകയും ചെയ്ത ശേഷം ഇസ്രയേൽ അമേരിക്ക നയതതന്ത ബന്ധങ്ങളിൽ വിള്ളലുകൾ വര്‍ധിക്കുന്നു. ഇരു രാജ്യങ്ങളും ചേര്‍ന്ന നടത്തിയ ഏകപക്ഷീയവും വിനാശകരവുമായ ആക്രമണങ്ങൾ തിരിച്ചടിക്കുന്ന സാഹചര്യമാണ്.


ഏറ്റവും ഒടുവിൽ ഗാസ സമാധാന പദ്ധതിയിൽ നിന്നും ഇസ്രയേൽ പരസ്യ പ്രഖ്യാപനത്തോടെ പിൻവാങ്ങി. കരാറിന് ശേഷവും നിരവധിയാളുകളെ കൊന്നൊടുക്കുകയുടെ ഭൂവിഭാഗങ്ങൾ കയ്യേറുകയും ചെയ്യുന്നത് തുടരുകയായിരുന്ന ഇസ്രയേൽ സമാധാന കരാറിൽ നിന്നുള്ള പിൻമാറ്റം പരസ്യമായി ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കുന്നത് ആദ്യമാണ്. ഹമാസിന്റെ പൂര്‍ണമായ നിരായുധീകരണം നടപ്പാക്കാതെ ഗാസയിൽ നിന്നും പിൻമാറില്ലെന്നാണ് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പ്രഖ്യപിച്ചത്. ഇരു രാജ്യങ്ങളും തങ്ങളുടെ അധിനിവേശ പടയോട്ടങ്ങളിൽ ഇരുവഴി തിരിയുകയാണ്.


വംശീയത വിതച്ചു

വിദ്വേഷ രാഷ്ട്രീയം തിരിച്ചടിച്ചു


ഹമാസ് എന്ന ശത്രുവിനെ പര്‍വ്വതീകരിച്ചാണ് ഗാസയ്ക്ക് മേലുള്ള അധിനിവേശവും വംശഹത്യയും തുടരുന്നത്. ഇതിനിടയിൽ രാജ്യത്ത് വളര്‍ത്തിയെടുത്ത വംശീയ വിദ്വേഷം തന്നെയും നെതന്യാഹുവിന് തിരിച്ചടിയാവുന്ന ഘട്ടമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതേ വംശീയത പ്രതിപക്ഷകക്ഷികളും മുതലെടുക്കുകയും വോട്ടാക്കി മാറ്റാൻ ശ്രമം തുടങ്ങുകയും ചെയ്യുന്നു. ഇതുകൂടിയാണ് ഗാസ സമാധാന പദ്ധതിയിൽ നിന്നുള്ള പരസ്യമായ പിൻമാറ്റത്തിന് പെട്ടെന്നുള്ള ഹേതുവായി തീര്‍ന്നിരിക്കുന്നത്. രാജ്യം വംശീയ വിദ്വേഷത്തിന്റെ തീയിലാണ്.


അക്രമങ്ങൾ ഉടൻ നിര്‍ത്താനും ഗാസ സമാധാന കരാറിലെ ഉപാധികളിലെ വ്യവസ്ഥകൾ പാലിക്കാനും യു എസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു എങ്കിലും ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു. ഇതോടെ ഇറാൻ യുദ്ധത്തിൽ നിന്നേറ്റ തിരിച്ചടികളിൽ പൊള്ളിയിരിക്കുന്ന അമേരിക്കയ്ക്ക് ഇരട്ട ബാധ്യതയായി. ഇറാൻ യുദ്ധം വഴി ഹോര്‍മുസ് കടലിടുക്കിൽ സൃഷ്ടിച്ച പ്രതിസന്ധി തന്നെയും ലോക രാജ്യങ്ങളുടെ മുന്നിൽ ന്യായീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഡൊൺൾഡ് ട്രംപും അമേരിക്കയും.


ബരാക് ഒബാമ ഉൾപ്പെടെ മുൻ ഭരണാധികാരികൾ തള്ളിക്കളഞ്ഞ യുദ്ധ പദ്ധതിയാണ് ഇറാനെതിരെ ഡൊണാൾഡ് ട്രംപ് ഏറ്റെടുത്തത്. നെതന്യാഹു നേരിട്ട് യു എസ് സന്ദര്‍ശിച്ച് ആവശ്യം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഇത്. അനാവശ്യ യുദ്ധമെന്ന് രാജ്യത്തിനകത്ത് നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടും നെതന്യാഹുവിനും ഇസ്രയേലിനും ഒപ്പം ഉറച്ചു നിൽക്കുകയായിരുന്നു ട്രംപ് തുടക്കത്തിൽ ചെയ്തത്. യുദ്ധത്തിലെ വ്യാപാര താത്പര്യങ്ങളും ലോക രാജ്യങ്ങൾക്ക് മേലുള്ള കോര്‍പ്പറേറ്റ് ഭരണകൂട കൂട്ടുകെട്ടിന്റെ കച്ചവടക്കണ്ണും ഇതിന് ഉൾബലമായി. പക്ഷേ യുദ്ധം തുടങ്ങിയതും തിരിച്ചടികളാണ് നേരിട്ടത്.


ഹോര്‍മുസ് അടച്ചതോടെ അതുവരെ ട്രംപ് പ്രതികാര നികുതി മുൻനിര്‍ത്തി നടത്തിയിരുന്ന സാമ്പത്തിക സമ്മര്‍ദ്ദ യുദ്ധം പിൻവലിക്കേണ്ടി വന്നു. റഷ്യൻ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ എന്ന നിലയിലേക്ക് താരിഫ് യുദ്ധത്തെ പരിമിതപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായി. ഇതിനിടെ ഇറാൻ ആക്രമണത്തിൽ നിന്നും ഇസ്രയേൽ പതിയെ പിൻവലിയുന്നതും ലോകം കണ്ടുനിന്നു. ട്രംപ് സ്വയം സമാധാന നൊബേൽ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്ത സമയമായിരുന്നു. സ്വന്തം നേട്ടമായി അവതരിപ്പിച്ച ഗാസ പീസ് പദ്ധതിയെ മാനവികതയെ ഞെട്ടിക്കുന്ന ആക്രമണങ്ങളിലൂടെ നെതന്യാഹു തകര്‍ത്തു നൽകി. ആക്രമണങ്ങൾ ഒരിക്കലും നിര്‍ത്തിയില്ല. അപ്പോഴും ഇരുവരും താത്പര്യങ്ങളിൽ ഒരുമിച്ചായിരുന്നു. എങ്കിലും തിരിച്ചടികൾ രൂക്ഷമായതോടെ മുഖം രക്ഷിക്കാൻ കഴിയാത്ത സാഹചര്യം സംജാതമായി.


ഇറാഖ് യുദ്ധത്തിലേറ്റ പരിക്കുകളുടെയും സാമ്പത്തിക തിരിച്ചടികളുടെ അനുഭവവും ഭാരമായി അമേരിക്കയുടെ ചുമലിൽ ഉണ്ടായിരുന്നു. സദ്ദാം ഹുസൈന്റെ പക്കൽ വലിയ തോതിലുള്ള മാനവ വിനാശകരമായ (Weapons of Mass Destruction - WMD) ആയുധങ്ങൾ ഉണ്ടെന്ന് ആരോപിച്ചാണ് അധിനിവേശത്തിന് തുനിഞ്ഞത്. രാസായുധങ്ങൾ ഒളിപ്പിച്ചതായും പ്രയോഗിച്ചതായും വാദിച്ചു. പിന്നീട് അന്താരാഷ്ട്ര ആണവോര്‍ജ ഏജൻസിയും യു എൻ ഇറാഖ് സര്‍വേ ഗ്രൂപ്പും ഇത്തരത്തിൽ ഒരായുധവുമില്ലെന്ന് സ്ഥിരീകരിച്ചു.


നെതന്യാഹു എന്ന നീരസവും

നയതന്ത്രവും


2020 ൽ തന്നെ നെതന്യാഹുവിനെതിരെ ട്രംപ് പരസ്യമയാ നീരസം പ്രകടിപ്പിച്ചിരുന്നു. ജോ ബൈഡൻ തെര‍ഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ അഭിനന്ദിച്ചതിന്റെ പേരിലായിരുന്നു ഇത്. പക്ഷേ പിന്നീട് ഇറാൻ യുദ്ധത്തിന്റെ പേരിൽ ഇരവരും ഒരുമിച്ചു. അമേരിക്കയുടെ വ്യാപാര താത്പര്യത്തിൽ നിന്നും ഭിന്നമായി ഇസ്രയേലിന് പശ്ചിമേഷ്യയിലെ ലക്ഷ്യങ്ങൾ പലതായിരുന്നു. ട്രംപ് യുദ്ധത്തിലും നയതന്ത്രത്തിലും ബിസിനസ് പ്രയോഗിച്ചപ്പോൾ നെതന്യാഹു തികഞ്ഞ രാഷ്രട്രീയ ബുദ്ധി പ്രയോഗിച്ച് മുന്നേറി.


വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുൻനിര്‍ത്തി സൈനിക ഭാരം കുറയ്ക്കാനും യുദ്ധങ്ങളിൽ നിന്ന് പിൻമാറാനും ട്രംപ് ശ്രമിച്ചപ്പോൾ ഇസ്രയേലിലെ തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി യുദ്ധ രംഗത്ത് തുടരാനും വംശീയ വിദ്വേഷ നടപടികൾ കടുപ്പിക്കാനുമാണ് നെതന്യാഹു ശ്രമിച്ചത്. കടുത്ത നിലപാടുകളിൽ ഇരുവരും തുടരുകയും ചെയ്യുന്നു. ഇസ്രയേൽ കാബിനറ്റ് യോഗത്തിലാണ് സമാധാന കരാര്‍ സ്വീകാര്യമല്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്. ഇത് രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ച നീക്കമായിരുന്നു.


tn 26 2

അകൽച്ചയുടെ നാൾവഴികൾ


ഹൂതികൾക്ക് എതിരായ അക്രമണം നിര്‍ത്തിയതും ഹമാസ് പ്രതിനിധികളുമായി നേരിട്ട് ചര്‍ച്ചകൾ നടത്തിയതും ഹെസ്ബുള്ളയ്ക്ക് എതിരായ ആക്രമണങ്ങളിൽ ബെയ്റൂട്ട് ലക്ഷ്യമാക്കുന്നതിനെ വിമര്‍ശിച്ചതും ഉൾപ്പെടെ വിഷയങ്ങളിൽ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉയര്‍ന്നിരുന്നു.


ഈ വര്‍ഷം ഇക്കാര്യത്തിൽ കൂടുതൽ കടുത്ത സാഹചര്യങ്ങൾ ഉയ‍ര്‍ന്നു വരികയും ചെയ്തു. 2026ജൂലൈ 28ന് വാഷിങ്ടണിൽ നെതന്യാഹുവും ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാനിലെ പിക്ആക്സ് മൗണ്ടൻ എന്ന ആണവ കേന്ദ്രത്തെ കുറിച്ച് ഇസ്രയേൽ പുതിയ ആശങ്ക ഉന്നയിച്ചതായി വാര്‍ത്തിയുണ്ടായി. എന്നാൽ ട്രംപ് ഇത് വകവെച്ചില്ല. "അതൊരു വലിയ വിഷയമല്ല,അതിനെക്കുറിച്ച് അമേരിക്കയ്ക്ക് നേരത്തെ തന്നെ അറിവുണ്ട്"എന്ന വാക്കുകളോടെ തള്ളിക്കളഞ്ഞു. ഇതോടെ രണ്ടു പേരുടെയും കൂടികാഴ്ചയ്ക്ക് ശേഷം പതിവുള്ള സംയുക്ത മാധ്യമസമ്മേളനം നടന്നില്ല. മുടക്കത്തിന് കാരണമായത് എന്തെന്ന് വിശദീകരവും ഉണ്ടായില്ല.

ഈ മാസം ആദ്യവാരം തുര്‍ക്കിക്ക് അമേരിക്ക എഫ് 35വിമാനങ്ങൾ വിൽക്കുന്നത് സംബന്ധിച്ചും അഭിപ്രായ വ്യത്യാസം ഉന്നയിച്ചു. ഗാസയിൽ അന്താരാഷ്ട്ര സമാധാന സേനയെ ഇറക്കുന്നതിലും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഒടുവിലാണ് കഴിഞ്ഞ ദിവസം 15ഇന ഗാസ സമാധാന കരാറിനെ പരസ്യമായി തള്ളി നെതന്യാഹു രംഗത്ത് എത്തിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home