നിതിൻ രാജിന്റെ മരണം: റാമിന്റെ അറസ്റ്റിൽ വീഴ്ച; സര്‍ക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ ഡോ. റാമിന്റെ അറസ്റ്റിൽ പോലീസിനുണ്ടായ വീഴ്ചയിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. അറസ്റ്റിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ ചെയ്യാനുള്ളത് സര്‍ക്കാര്‍ ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഉണ്ടാക്കിയില്ല പൊലീസ് അന്വേഷണം നടത്തേണ്ടതെന്നും നിലവിൽ രാജ്യത്ത് നീതിന്യായ വ്യവസ്ഥ അന്യം നിന്ന് പോയിട്ടില്ലെന്നും ഹൈക്കോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു. പ്രതിയെ രക്ഷിക്കാനുള്ള പൊലീസിന്റെ വഴിവിട്ട നീക്കം വിവാദമായതോടെ പുതിയ അന്വേഷകസംഘത്തെ പ്രഖ്യാപിച്ച് തലയൂരാനാണ് ആഭ്യന്തരമന്ത്രിയുടെ ശ്രമം. നിലവിലുള്ള അന്വേഷക സംഘത്തെ പൂർണമായും മാറ്റി. എസ്‌പി മോഹനചന്ദ്രനാണ് ചുമതല. എസ്‌സി–എസ്‌ടി സ്‌പെഷൽ കോടതിയായ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജിയുടെ ഉത്തരവ് ലംഘിച്ചാണ് കോടതി വിട്ടയച്ച പ്രതിയെ വീണ്ടും പിടിച്ചത്.
ഉത്തരവ് ലംഘിച്ചുള്ള അറസ്റ്റിൽ നടപടി ഉറപ്പായതോടെ ബന്ധുക്കൾക്കൊപ്പം വിടാനും പൊലീസ് നിർബന്ധിതരായി. സുപ്രീംകോടതിയുടെ മാർഗനിർദേശം ലംഘിക്കപ്പെട്ടെന്ന് പ്രഥമദൃഷ്‌ട്യാ കോടതി കണ്ട കേസിലാണ് വൻ നിയമലംഘനം.









0 comments