അഭിമന്യു കൊലക്കേസ്: പ്രതികൾ ഇന്നും ഹാജരായില്ല

കൊച്ചി: അഭിമന്യു കൊലക്കേസ് വീണ്ടും പരിഗണിക്കവെ പ്രതികൾ ഇന്നും ഹാജരായില്ല. കേസിലെ 16 പ്രതികളും തിങ്കളാഴ്‌ച ഹാജരാകണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരുള്ളതിനാല്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകന്‍ വഴി നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും പ്രതികൾ അറിയിക്കുകയായിരുന്നു.
പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും ഇതിനെ എതിര്‍ത്തു. വിചാരണ സമയത്ത് എന്ത് ചെയ്യുമെന്ന് കോടതിയും പ്രതികളോട് ചോദിച്ചു. ഇതിന് ശേഷം പ്രതികള്‍ നേരിട്ട് തന്നെ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതികള്‍ വ്യാഴാഴ്ച ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323–-ാം വകുപ്പുകൂടി (മനപ്പൂർവം പരിക്കേൽപ്പിക്കൽ) പ്രതികൾക്കെതിരെ ചുമത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നു. നിയമവിരുദ്ധമായി സംഘംചേർന്ന ചില പ്രതികൾ സാക്ഷികളെ കൈകൊണ്ട് ഇടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നും ഇത് എല്ലാ പ്രതികൾക്കും ബാധകമാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.
നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന ഹൈക്കോടതി നിർദേശം ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ കർശന നിർദേശം നൽകിയത്. പ്രതികൾക്ക് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചെങ്കിലും അനുവദിച്ചില്ല.
രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന രവി ബൈക്ക് തകരാറിലായതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തു. തുടർന്ന് മറ്റൊരു കൃഷിയിടത്തിലൂടെയുള്ള നടവഴിയിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പന്നിയെ പിടികൂടുന്നതിനായി സ്ഥാപിച്ച വൈദ്യുതി കെണിയിൽപ്പെട്ട് രവിക്ക് ഷോക്കേൽക്കുകയായിരുന്നു.










0 comments