ad
Deshabhimani

പരീക്ഷയിൽ 4 തവണ തോറ്റു; ഏഴ് വർഷം ഐഎഎസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

IAS.jpg
വെബ് ഡെസ്ക്

Published on Jan 06, 2026, 01:48 PM | 1 min read

റാഞ്ചി: സിവിൽ സർവീസ് പരീക്ഷയിൽ നാല് തവണ പരാജയപ്പെട്ടതിന് പിന്നാലെ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ജാർഖണ്ഡ് സ്വദേശി പിടിയിൽ. ഏഴ് വർഷത്തോളം ഉന്നത ഉദ്യോഗസ്ഥനായും യുപിഎസ്‌സി അധ്യാപകനായും വേഷമിട്ട് ജനങ്ങളെയും ഉദ്യോഗസ്ഥരെയും കബളിപ്പിച്ച പാങ്കജ് കുമാർ ഗുപ്തയാണ് പൊലീസിന്റെ പിടിയിലായത്.


ചെറിയ പണമിടപാടുകൾ മുതൽ ഉന്നതതലത്തിലുള്ള ഇടപെടലുകൾ വരെ നടത്തിയിരുന്ന ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 2017 മുതലാണ് ഇയാൾ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥനായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.


തട്ടിപ്പിന്റെ രീതി സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു പാങ്കജിന്റെ പ്രധാന നീക്കങ്ങൾ. ഉന്നത റാങ്ക് നേടിയ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ വിവിധ കോച്ചിംഗ് സെന്ററുകളിൽ ക്ലാസുകൾ എടുത്തിരുന്നു.


കൂടാതെ സർക്കാർ ഓഫീസുകളിൽ സ്വാധീനം ചെലുത്തി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയും ചെയ്തിരുന്നു. ഔദ്യോഗിക ചിഹ്നങ്ങളുള്ള വ്യാജ തിരിച്ചറിയൽ കാർഡുകളും രേഖകളും ഇയാളിൽ നിന്ന് കണ്ടെടുത്തു.


യുപിഎസ്‌സി സ്വപ്നം പാളിയതോടെ ഉണ്ടായ നിരാശയും പ്രതാപത്തോടുള്ള മോഹവുമാണ് ഇത്തരമൊരു തട്ടിപ്പിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home