ജാർഖണ്ഡിലെ നിയമന ക്രമക്കേട്: പരീക്ഷകളും നിയമനങ്ങളും റദ്ദാക്കാമെന്ന് സര്‍ക്കാര്‍

റാഞ്ചി: പ്രക്ഷോഭം ശക്തമായതോടെ വിദ്യാര്‍ഥികളുടെ മുഖ്യ ആവശ്യങ്ങള്‍ അംഗീകരിച്ച് ജാർഖണ്ഡ് സർക്കാർ. ലഖ്‌നൗ ആസ്ഥാനമായ ടിഡിപിഎൽ (ടിഎസ്ആർ ഡാറ്റാ പ്രൊസസിങ് പ്രൈവറ്റ് ലിമിറ്റഡ്) നടത്തിയ എല്ലാ പരീക്ഷകളും നിയമനങ്ങളും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമീഷനും സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റിയും നടത്തിയ പരീക്ഷകളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറിയിച്ചു. 2014 മുതലുണ്ടായ എല്ലാ ക്രമക്കേടുകളും അന്വേഷിക്കുമെന്നും നടന്ന എല്ലാ പരീക്ഷകളും സിഐഡി അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷാ പരിഷ്‌കരണങ്ങൾക്കായി സമിതി രൂപീകരിക്കും. എന്നാൽ നിയമന ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ശക്തമായ നിലപാടിലാണ് വിദ്യാര്‍ഥികള്‍.









0 comments