ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം
സ്വീകരണങ്ങളേറ്റുവാങ്ങി കൊടിമരജാഥ പ്രയാണം തുടങ്ങി

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ കൊടിമരജാഥ പ്രയാണം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യുന്നു
വെഞ്ഞാറമൂട്
കോൺഗ്രസുകാർ അരുംകൊലചെയ്ത അനശ്വര രക്തസാക്ഷികളായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും സ്‌മൃതിമണ്ഡപത്തിൽനിന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ കൊടിമരജാഥ പ്രയാണം ആരംഭിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ അധ്യക്ഷയായി. ജാഥാ ക്യാപ്റ്റൻ ചിന്ത ജെറോം, ബ്ലോക്ക് സെക്രട്ടറി ടി നന്ദു തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, ജാഥാ മാനേജർ എം ഷാജർ, അംഗങ്ങളായ ഷിജൂഖാൻ, രജീഷ് വെള്ളാട്ട്, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ഡി കെ മുരളി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൽ എസ് ലിജു, ട്രഷറർ എസ് എസ് നിതിൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷൈൻ രാജേന്ദ്രൻ, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, വി അനൂപ്, ആര്യ രാജേന്ദ്രൻ, പി ജി സുധീർ, ഹഖിന്റെ ഉപ്പ അബ്ദുൽസമദ്, മിഥിലാജിന്റെ സഹോദരൻ നിസാം തുടങ്ങിയവർ പങ്കെടുത്തു. കിളിമാനൂര്‍ ടൗണില്‍ കൊടിമരജാഥയ്ക്ക് ആവേശോജ്വല സ്വീകരണം നൽകി. വലിയപാലത്തിനുസമീപം ചെണ്ടമേളം, തെയ്യം, നാടന്‍കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ വരവേറ്റു. വിവിധ വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകര്‍ അഭിവാദ്യമേകി. സിപിഐ എം കിളിമാനൂര്‍ ഏരിയ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി തട്ടത്തുമല ജയചന്ദ്രനും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി എ ആര്‍ റിയാസും ജാഥയെ സ്വീകരിച്ചു. യോഗത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം മടവൂര്‍ അനില്‍, ഒ എസ് അംബിക എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദര്‍ശിനി, ജെ ജിനേഷ്, അവിനാശ് നഗരൂര്‍, എ എസ് അനൂപ്, പി അനില്‍, ആര്‍ കെ ബൈജു, വി ബിനു, എം ഷിബു, കെ വത്സലകുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.









0 comments