Deshabhimani

ഹോട്ടൽ മുറിക്ക് മുന്നിൽ കുഴഞ്ഞുവീണ് നവവധു മരിച്ചു; ഭർത്താവിനെ ചോദ്യം ചെയ്ത് പോലീസ്

newly married lady death

ഝാൻസിയിൽ ഹോട്ടൽ മുറിയുടെ വാതിൽക്കൽ കുഴഞ്ഞുവീണ 28 കാരിയായ നവവധു മരിച്ചു

വെബ് ഡെസ്ക്

Published on Oct 26, 2026, 03:10 PM | 1 min read

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ ഹോട്ടൽ മുറിയുടെ വാതിൽക്കൽ കുഴഞ്ഞുവീണ 28 കാരിയായ നവവധു മരിച്ചു. മുസ്‌കാൻ എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. സംഭവത്തിൽ ഭർത്താവ് നിലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.


തിങ്കളാഴ്ച രാവിലെ 10.50 ഓടെ ഝാൻസിയിലെ ഋഷഭ് ഹോട്ടലിലായിരുന്നു സംഭവം. പുറത്തുവന്ന 47 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളിൽ ഭർത്താവ് ഉൾപ്പെടെ രണ്ടുപേർ ആദ്യം മുറിയിൽ പ്രവേശിക്കുന്നതും പിന്നാലെയെത്തിയ മുസ്‌കാൻ വാതിൽക്കൽ കുഴഞ്ഞുവീഴുന്നതും കാണാം. തുടർന്ന് ഭർത്താവ് യുവതിയെ എടുത്ത് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചു.




വിവാഹം കഴിഞ്ഞ് നാല് മാസം മാത്രമായിരുന്നു. 2026 ജൂൺ 29നായിരുന്നു മുസ്‌കാനും മധ്യപ്രദേശിലെ വിദിഷ സ്വദേശിയായ നിലേഷും തമ്മിലുള്ള വിവാഹം.


തലേദിവസം രാത്രി ഹോട്ടലിൽ താമസിച്ചിരുന്നെന്നും രാവിലെ മുറി ഒഴിയുന്നതിനിടെ ഭാര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നെന്നും നിലേഷ് പോലീസിനോട് പറഞ്ഞു. അതേസമയം, മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് പിതാവ് രാംജി ലാൽ അഹിർവാർ ആരോപിച്ചു. അമ്മായിയുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് മകളെ കൂട്ടിക്കൊണ്ടുപോയ നിലേഷ് ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.


നിലേഷ് നേരത്തെ വിവാഹം കഴിച്ചിരുന്ന വിവരം മറച്ചുവെച്ചിരുന്നതായും മറ്റൊരു സ്ത്രീയുമായി മകളെ താരതമ്യം ചെയ്തിരുന്നുവെന്നും കുടുംബം ആരോപിച്ചു. ആരോപണങ്ങൾ അന്വേഷിച്ചുവരികയാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home