ഇനി മുതല്‍ ജയം രവി എന്ന് വിളിക്കരുത്; പേരുമാറ്റി നടന്‍

ചെന്നൈ > തമിഴ് നടന്‍ ജയം രവി പേരുമാറ്റി. രവി മോഹന്‍ എന്നാണ് പേരുമാറ്റിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നടന്‍ പേരുമാറ്റിയ കാര്യം അറിയിച്ചത്. ആരാധകര്‍ക്ക് ഇനി മുതല്‍ രവി എന്ന് വിളിക്കാമെന്നും ആരാധകകൂട്ടായ്മ രവി മോഹന്‍ ഫാന്‍സ് ഫൗണ്ടേഷന്‍ എന്നറിയപ്പെടുമെന്നും നടന്‍ വ്യക്തമാക്കി.
തന്റെ പുതിയ പ്രൊഡക്ഷന്‍ സംരംഭമായ രവി മോഹന്‍ സ്റ്റുഡിയോസിന്റെ പ്രഖ്യാപനവും താരം നടത്തി. ഇത് തന്റെ ജീവിതത്തിലെ പുതിയ അധ്യായമാണെന്നും തോറ്റു പോയ താന്‍ തിരിച്ചുവരികയാണെന്നും നടന്‍ കുറിച്ചു.








0 comments